ചലച്ചിത്രം

മൂന്ന് യുവതികളെ ലൈം​ഗികമായി പീഡിപ്പിച്ചു; നടൻ ഡാനി മാസ്റ്റേഴ്സൻ അറസ്റ്റിൽ

സമകാലിക മലയാളം ഡെസ്ക്

ലോസ് ആഞ്ജലസ്: അമേരിക്കൻ നടൻ ഡാനി മാസ്റ്റേഴ്‌സനെ ബലാത്സംഗ കേസിൽ അറസ്റ്റ് ചെയ്തു. മൂന്ന് സ്ത്രീകളെ ലൈം​ഗികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. ദാറ്റ് സെവന്റീസ് ഷോ, നെറ്റ്ഫ്‌ളിക്‌സിന്റെ ദി റാഞ്ച് തുടങ്ങിയ ടിവി സീരിസുകളിൽ പ്രധാന താരമായിരുന്നു ഡാനി മാസ്റ്റേഴ്‌സൻ. ബലാത്സംഗ ആരോപണങ്ങൾ ഉയർന്നതോടെ നെറ്റ്ഫ്‌ളിക്‌സ് പിന്നീട് ഡാനി മാസ്റ്റേഴ്‌സണെ സീരിസിൽ നിന്ന് മാറ്റി നിർത്തിയിരുന്നു.

ബുധനാഴ്ച പ്രാദേശിക സമയം രാവിലെ 11.30 ഓടെയാണ് നടനെ അറസ്റ്റ് ചെയ്തത്. പിന്നീട് വൈകീട്ട് മൂന്ന് മണിയോടെ 3.3 മില്യൺ ഡോളറിന്റെ ജാമ്യത്തിൽ നടനെ വിട്ടയച്ചതായി ലോസ് ആഞ്ജലസ് കൗണ്ടി ഷെരീഫ് അറിയിച്ചു.

2001 മുതൽ 2003 വരെയുള്ള കാലയളവിൽ ഡാനി മാസ്റ്റേഴ്സൻ മൂന്ന് സ്ത്രീകളെ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. അതേസമയം, ലൈംഗികാതിക്രമം ആരോപിച്ച് നടനെതിരേ നൽകിയ മറ്റ് രണ്ട് കേസുകളിൽ കുറ്റം ചുമത്തിയിട്ടില്ല. ഈ കേസുകളിൽ മതിയായ തെളിവുകളില്ലെന്ന് ചൂണ്ടിക്കാണിച്ചാണ് കുറ്റം ചുമത്താതിരുന്നത്.

2001 ജനുവരി മുതൽ ഡിസംബർ വരെ 23 വയസുള്ള യുവതിയെയും 2003 ഏപ്രിലിൽ 28 വയസുകാരിയെയും 2003 ഒക്ടോബറിൽ മറ്റൊരു യുവതിയെയും നടൻ ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. ഈ മൂന്ന് കേസുകളിലും കുറ്റം തെളിഞ്ഞാൽ പരമാവധി 45 വർഷം വരെ തടവ് ശിക്ഷ ലഭിച്ചേക്കും. അതേസമയം, നടൻ നിരപരാധിയാണെന്നും കുറ്റ വിമുക്തനാകുമെന്നാണ് ആത്മവിശ്വാസമെന്നും അദ്ദേഹത്തിന്റെ അഭിഭാഷകൻ പ്രതികരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ശക്തമായ മഴ, കോട്ടയം, ഇടുക്കി, പത്തനംതിട്ട ജില്ലകളില്‍ റെഡ് അലര്‍ട്ട്; ഇന്നും നാളെയും അതിതീവ്രം

പാസഞ്ചർ വരേണ്ട പ്ലാറ്റ്‌ഫോമിൽ ചരക്ക് ട്രെയിൻ നിർത്തിയിട്ട് ലോക്കോ പൈലറ്റ് പോയി; ആശയക്കുഴപ്പത്തിലായി യാത്രക്കാർ

രാഹുലിനെ രാജ്യം വിടാന്‍ സഹായിച്ചു, പൊലീസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്തു

ജമ്മുകശ്‌മീരിൽ രണ്ടിടത്ത് ഭീകരാക്രമണം; വെടിവെപ്പിൽ ബിജെപി മുൻ സർപഞ്ച് കൊല്ലപ്പെട്ടു, വിനോദ സഞ്ചാരികൾക്ക് ​ഗുരുതരപരിക്ക്

കൊച്ചിയിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ എക്‌സ്‌പ്രസ്‌ വിമാനത്തിന് തീ പിടിച്ചു; ബം​ഗളൂരുവിൽ തിരിച്ചിറക്കി, യാത്രക്കാർ സുരക്ഷിതർ