ചലച്ചിത്രം

'നയൻതാരയ്ക്കും വിഗ്നേശ് ശിവനും കോവിഡ്, ഐസോലേഷനിൽ'; വ്യാജവാർത്തയെന്ന്  റിപ്പോർട്ട്

സമകാലിക മലയാളം ഡെസ്ക്

ടി നയൻതാരയ്ക്കും സംവിധായകൻ വിഗ്നേശ് ശിവനും കോവിഡ് 19 സ്ഥിരീകരിച്ചെന്നും ഇരുവരും ഐസൊലേഷനിലാണെന്നുമുള്ള വാർത്തകൾ വ്യാജമാണെന്ന് റിപ്പോർട്ട്. തമിഴ്‌നാട്ടിൽ രോ​ഗവ്യാപനം കൂടുതലാണെന്നിരിക്കെയാണ് ഇത്തരത്തിൽ വാർത്തകൾ പ്രചരിക്കുന്നത്.

രാജ്യത്ത് കോവിഡ് തീവ്രമായി ബാധിച്ച പ്രദേശങ്ങളിലൊന്നാണ് ചെന്നൈ. ഇവിടുത്തെ രണ്ട് ഹോട്ട്‌സ്‌പോട്ടുകളായ കോടമ്പാക്കത്തും വത്സരവാക്കത്തുമാണ് തമിഴ് സിനിമാതാരങ്ങൾ ഏറെയും താമസിക്കുന്നത്. ഇതാണ് ചില തമിഴ് സംവിധായകർക്കും താരങ്ങൾക്കും കൊറോണ വൈറസ് ബാധിച്ചുവെന്ന വാർത്തകൾ പ്രചരിക്കാൻ കാരണം.

നയൻതാരയും വിഗ്നേശും ചെന്നൈ എഗ്മോറിൽ ഐസോലേഷനിൽ ആണെന്നായിരുന്നു ചില തമിഴ് പത്രങ്ങൾ റിപ്പോർട്ട് ചെയ്തത്. അതേസമയം ഈ വാർത്ത സത്യമല്ലെന്നാണ്  ഇരുവരോടും അടുത്ത വൃത്തങ്ങൾ പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു