ചലച്ചിത്രം

ഷെെൻ-രജിഷ ചിത്രത്തിന്റെ ഷൂട്ടിങ് തുടങ്ങി, ടീമിൽ 30 പേർ മാത്രം; സിനിമ സെറ്റിലെ വിശേഷങ്ങൾ, വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

ഷെെൻ ടോം ചാക്കോയും രജിഷ വിജയനും കേന്ദ്രകഥാപാത്രങ്ങളാകുന്ന ഖാലിദ്‌ റഹ്‌മാൻ സംവിധാനം ചെയ്യുന്ന സിനിമയുടെ ചിത്രീകരണം തുടങ്ങി. എറണാകുളത്ത് വൈറ്റിലയിലാണ് ചിത്രീകരണം നടക്കുന്നത്. കോവിഡ് മുൻകരുതലുകൾ പാലിച്ച് സർക്കാർ നിർദേശങ്ങൾ അനുസരിച്ചാണ് ഷൂട്ടിങ്ങ് മുന്നേറുന്നതെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. 

പൂർണമായും ഇൻഡോറിൽ ചിത്രീകരിക്കുന്ന സിനിമയിൽ 30 പേർ മാത്രമടങ്ങുന്ന ടീമാണ് പ്രവർത്തിക്കുന്നത്. ഭർത്താവിന്റെയും ഭാര്യയുടെയും കഥ പറയുന്ന കുടുംബ ചിത്രമാണ് ഇത്. പത്തിൽ  താഴെ താരങ്ങൾ മാത്രമാണ് അഭിനയിക്കുന്നത്. സെറ്റിൽ വരുന്നരെ പരിശോധിച്ച് മാസ്ക്ക്, ഗ്ലൗസ് സാനിറ്റൈസർ എന്നിവ നൽകിയാണ് പ്രേവേശിപ്പിക്കുന്നത്.

മമ്മൂട്ടിയെ നായകനായ ഉണ്ട എന്ന സിനിമയ്ക്ക് ശേഷം ഖാലിദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. സിനിമയുടെ ടൈറ്റിൽ പുറത്തുവിട്ടിട്ടില്ല. അഞ്ചാം പാതിരക്ക് ശേഷം‌ ആഷിഖ് ഉസ്മാൻ നിർമിക്കുന്ന ചിത്രം എന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്