ചലച്ചിത്രം

'ഇന്നത്തെ പണി കഴിഞ്ഞു'; വയലില്‍ കൃഷിപ്പണി ചെയ്ത് നവാസുദ്ദീന്‍ സിദ്ധീഖി; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിനിടെ കഴിഞ്ഞ മാസമാണ് ബോളിവുഡ് നടന്‍ നവാസുദ്ദീന്‍ സിദ്ധിഖി ഉത്തര്‍പ്രദേശിലെ തന്റെ ഗ്രാമത്തിലേക്ക് മടങ്ങിയത്. നാട്ടിലെത്തിയതോടെ 20 വര്‍ഷം മുന്‍പത്തെ തന്റെ പഴയ ജീവിതത്തിലേക്ക് മടങ്ങിയിരിക്കുകയാണ് താരം. സോഷ്യല്‍ മീഡിയയിലൂടെയാണ് താരം കൃഷിപ്പണി ചെയ്യാന്‍ ഇറങ്ങിയതിന്റെ വിഡിയോ പങ്കുവെച്ചത്. പണിപൂര്‍ത്തിയാക്കി കൃഷിസ്ഥലത്തെ ചാലില്‍ നിന്ന് കയ്യും കാലും കഴുകി തൂമ്പയുമെടുത്തു പോകുന്നതാണ് വിഡിയോയില്‍. ഇന്നത്തെ പണി കഴിഞ്ഞു എന്ന അടിക്കുറിപ്പിലാണ് വിഡിയോ. മണ്ണിലും വിയര്‍പ്പും നിറഞ്ഞ ദേഹത്തോടെയാണ് അദ്ദേഹം പണി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുന്നത്.

എന്തായാലും ആരാധകര്‍ക്കിടയില്‍ ശ്രദ്ധേയമാവുകയാണ് വിഡിയോ. ഇത്ര വലിയ നടനായിട്ടും സാധാരണ ജീവിതം നയിക്കാന്‍ എങ്ങനെയാണ് സാധിക്കുന്നത് എന്നാണ് ഒരു ആരാധകന്റെ ചോദ്യം. നിങ്ങള്‍ മാതൃകയാണെന്നാണ് മറ്റൊരു കമന്റ്. നിരവധി പേരാണ് താരത്തെ പ്രശംസിച്ച് രംഗത്തെത്തുന്നത്.

ഇതിന് മുന്‍പും തന്റെ വയലില്‍ നിന്നുള്ള ചിത്രങ്ങള്‍ താരം പങ്കുവെച്ചിട്ടുണ്ട്. ട്രാക്ടര്‍ ഉപയോഗിച്ച് വയല്‍ ഒഴുതു മറിക്കുന്നതിന്റേയും കര്‍ഷകര്‍ക്കൊപ്പം വയലില്‍ ഇരിക്കുന്നതുമായിരുന്നു ചിത്രങ്ങള്‍. താരത്തിനും കുടുംബത്തിനും കടുക് കൃഷിയാണ് ഉള്ളത്. ചെറുപ്പകാലം മുതല്‍ നവാസുദ്ദീന്‍ കൃഷിപ്പണി ചെയ്യുന്നുണ്ട്. എന്നാല്‍ ഇതിനൊപ്പം വിദ്യാഭ്യാസം നേടാനും അദ്ദേഹം മറന്നില്ല. മുസാഫിര്‍ നഗറിലെ ബുദ്ധന ഗ്രാമത്തില്‍ നിന്ന് ആദ്യമായി ഗ്രാജുവേഷന്‍ നേടുന്നത് നവാസുദ്ധീനാണ്. തുടര്‍ന്നാണ് നാഷണല്‍ സ്‌കൂള്‍ ഓഫ് ഡ്രാമയില്‍ ചേരുന്നതും ബോളിവുഡില്‍ പ്രശസ്തി നേടുന്നതും.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്