ചലച്ചിത്രം

ടിക് ടോക്ക് നിരോധനം: ലോക്ക്ഡൗണില്‍ കേട്ട ഏറ്റവും നല്ല വാര്‍ത്തയെന്ന് മലൈക, പ്രതികരിച്ച് താരങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ചൈനീസ് ആപ്പായ ടിക് ടോക്കിന് നിരോധനം ഏര്‍പ്പെടുത്തിയ കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തോട് സമ്മിശ്ര പ്രതികരണമാണ് ബോളിവുഡില്‍ നിന്ന് ഉയരുന്നത്. നിരവധി താരങ്ങള്‍ നിരോധനം എത്രത്തോളം പ്രബലമായ തീരുമാനമാണെന്ന് ചൂണ്ടിക്കാട്ടുമ്പോള്‍ മറ്റുചിലര്‍ സര്‍ക്കാര്‍ തീരുമാനത്തെ ചോദ്യം ചെയ്ത് രംഗത്തെത്തിയിരിക്കുകയാണ്.

ടിക് ടോക്ക് നിരോധിച്ചെന്ന ഫഌഷ് ന്യൂസിന്റെ ചിത്രം പങ്കുവച്ച നടി മലൈക ലോക്ക്ഡൗണില്‍ താന്‍ കേട്ട ഏറ്റവും നല്ല വാര്‍ത്തായാണ് ഇതെന്നാണ് കുറിച്ചത്. അസഹനീയമായ വിഡിയോകള്‍ ഇനി കാണേണ്ടി വരില്ലെന്ന് ആശ്വസിക്കുകയാണ് താരം. നടന്‍ അമരീഷ് പുരിയുടെ മീം ഷെയര്‍ ചെയ്താണ് നടി റിച്ച ഛദ്ദയുടെ പ്രതികരണം. അതേസമയം ചൈന അവരുടെ മാപ്പില്‍(ഭുപടത്തില്‍) മാറ്റം വരുത്തിക്കൊണ്ടിരിക്കുമ്പോള്‍ ഇന്ത്യ ആപ്പുകള്‍ നിരോധിക്കുകയാണ് എന്നായിരുന്നു ഫറ ഖാന്റെ ട്വീറ്റ്.

ലോകത്തിലെ ഏറ്റവും വലിയ ഉല്‍പാദന രാജ്യത്തിനെതിരെ മത്സരിക്കാന്‍ തീരുമാനമെടുക്കുമ്പോള്‍ നമ്മള്‍ അതിനായി സജ്ജമാണ് എന്ന് ഉറപ്പാക്കേണ്ടതുണ്ട്. കാരണം നമ്മുള്‍ ഉപയോഗിക്കുന്ന എല്ലാ സാധനങ്ങളിലും എന്തെങ്കിലുമൊക്കെ ചൈനീസ് നിര്‍മ്മിതമാണ്. ചിന്തിക്കാതെയുള്ള പ്രവര്‍ത്തി കൂടുതല്‍ പ്രശ്‌നങ്ങളിലേക്ക് നയിക്കും, എന്നാണ് ഫറ അഭിപ്രായപ്പെട്ടത്. കൊറോണ വൈറസിനെതിരെ ലൈറ്റ് തെളിച്ചത് പോലെയാണ് ചൈനയെ നേരിടാന്‍ ആപ്പ് നിരോധിക്കുന്നത് എന്നായിരുന്നു സംഗീത സംവിധായകന്‍ വിശാല്‍ ദദ്‌ലാനിയുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ