ചലച്ചിത്രം

സ്വീകരിക്കാനെത്തിയ ആരാധകനെ ആട്ടിയോടിച്ചു; നടി യാമിക്കെതിരേ പ്രതിഷേധം; വിഡിയോ വൈറല്‍

സമകാലിക മലയാളം ഡെസ്ക്


രാധകനെ അപമാനിച്ചുവെന്ന് ആരോപിച്ച് ബോളിവുഡ് നടി യാമി ഗൗതമിനെതിരേ പ്രതിഷേധം. ആസാമി സംസ്‌കാരത്തെ അപമാനിച്ചു എന്നാരോപിച്ച് സോഷ്യല്‍ മീഡിയയിലൂടെ താരത്തിനെതിരേ രൂക്ഷ വിമര്‍ശനമാണ് ഉയരുന്നത്. ഗുവാഹത്തി വിമാനത്താവളത്തില്‍ വെച്ചാണ് വിവാദസംഭവമുണ്ടായത്. വിമാനത്താവളത്തില്‍ എത്തിയ താരത്തെ കാണാനായി നിരവധി ആരാധകര്‍ തടിച്ചുകൂടിയിരുന്നു. 

അതിനിടെ പുറത്തേക്കിറങ്ങി താരത്തിന്റെ അടുത്തേക്ക് ഒരു ആരാധകന്‍ വരികയും തങ്ങള്‍ പരമ്പരാഗതമായി ധരിക്കുന്ന ഗമോസ കഴുത്തില്‍ അണിയിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. എന്നാല്‍ യാമിക്ക് ഇത് ഇഷ്ടമായില്ല. താരം അയാളെ തടുക്കുകയും മാറിനില്‍ക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. ഈ വിഡിയോ സോഷ്യല്‍മീഡിയയില്‍ പ്രചരിച്ചതോടെയാണ് താരത്തിനെതിരെ പ്രതിഷേധം ഉയര്‍ന്നത്.  നടി അസം സംസ്‌കാരത്തെ തന്നെ അപമാനിച്ചുവെന്നാണ് ആരോപണം. താരത്തോടുള്ള സ്‌നേഹവും ആദരവും അറിയിക്കുകയായിരുന്നു ആരാധകന്റെ ലക്ഷ്യമെന്നും അതുകൊണ്ടാണ് ഗമോസ അണിയിക്കാന്‍ ശ്രമിച്ചതെന്നും സോഷ്യല്‍മീഡിയ പറയുന്നു. അസാമില്‍ നടക്കുന്ന ഗ്രേറ്റ് ഗുവാഹത്തി മാരത്തോണ്‍ ഉദ്്ഘാടനം ചെയ്യാനാണ് താരം എത്തിയത്.

എന്നാല്‍ തന്റെ പ്രതികരണം സ്വന്തം സുരക്ഷയ്ക്ക് വേണ്ടി മാത്രമായിരുന്നുവെന്ന് യാമി പറയുന്നു. സ്ത്രീയെന്ന നിലയില്‍ പരിചയമില്ലാത്തൊരാള്‍ അടുത്തേക്ക് വരുമ്പോഴുണ്ടാകുന്ന സ്വാഭാവിക പ്രതികരണം മാത്രമാണെന്നും താരം പറയുന്നു. അത് പ്രകടമാക്കാനുള്ള എല്ലാ അവകാശവും ഏതൊരു സ്ത്രീക്കുമുണ്ടെന്നും താരം പറഞ്ഞു. ആരുടേയും വികാരത്തെ വൃണപ്പെടുത്താന്‍ ഉദ്ദേശിച്ചിരുന്നില്ലെന്നും പക്ഷേ മോശം പെരുമാറ്റത്തെ എതിര്‍ക്കുക തന്നെ ചെയ്യണമെന്നും നടി വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

യാത്രക്കാര്‍ക്ക് ബസിനുള്ളില്‍ കുടിവെള്ളവുമായി കെഎസ്ആര്‍ടിസി

വര്‍ഗീയ വിദ്വേഷം പ്രചരിപ്പിച്ചു,ഏഷ്യാനെറ്റ് സുവര്‍ണ ന്യൂസ് അവതാരകനെതിരെ കേസ്

മലപ്പുറത്ത് കാട്ടുപന്നി ആക്രമണം; രണ്ട് യുവതികള്‍ക്ക് പരിക്ക്

മഴക്ക് മുമ്പ് റോഡുകളിലെ കുഴികള്‍ അടക്കണം; റണ്ണിങ് കോണ്‍ട്രാക്ട് പ്രവൃത്തി വിലയിരുത്താന്‍ പ്രത്യേക പരിശോധനാ സംഘം: മുഹമ്മദ് റിയാസ്