ചലച്ചിത്രം

'മല്ലികചേച്ചിയുടെ വേദന എനിക്ക് മനസിലാകും, ഞാനും നെഞ്ചുപൊട്ടി കരഞ്ഞിട്ടുണ്ട് മകന്റെ കഷ്ടപ്പാട് കണ്ടിട്ട്'; നടന്റെ അമ്മയുടെ കുറിപ്പ്

സമകാലിക മലയാളം ഡെസ്ക്

ബ്ലസി സംവിധാനം ചെയ്യുന്ന ആടു ജീവിതത്തിനായി കഴിഞ്ഞ രണ്ട് മാസത്തിലേറെയായി കഷ്ടപ്പെടുകയാണ് നടന്‍ പൃഥ്വിരാജ്. ശരീരം മെലിയുന്നതിനായി സിനിമയില്‍ നിന്ന് ഇടവേളയിടുത്തിരിക്കുകയാണ് താരം. തടി കുറക്കുന്നതിന്റെ അവസാന ഘട്ടത്തിനായി കഴിഞ്ഞ ദിവസമാണ് താരം രാജ്യം വിട്ടത്. കഴിഞ്ഞ ദിവസം പൃഥ്വിരാജ് പോസ്റ്റ് ചെയ്ത കുറിപ്പിന് താഴെ വികാരഭരിതമായി അമ്മ മല്ലിക സുകുമാരന്‍ കമന്റ് ചെയ്തിരുന്നു. ഇപ്പോള്‍ മല്ലിക സുകുമാരനോട് തന്റെ അനുഭവം പങ്കുവെക്കുകയാണ് മറ്റൊരു നടന്റെ അമ്മ. 

സമീര്‍ എന്ന് ചിത്രത്തിലൂടെ ശ്രദ്ധേയനായ നടന്‍ ആനന്ദ് റോഷന്റെ അമ്മയാണ് മകന്‍ സിനിമയ്ക്കുവേണ്ടി അനുഭവിച്ച കഷ്ടപ്പാടുകളെക്കുറിച്ച് പറഞ്ഞത്. മല്ലിക ചേച്ചിയുടെ വേദന തനിക്ക് മനസിലാകുമെന്നാണ് നിഷ കൊട്ടാരത്തില്‍ ഫേയ്‌സ്ബുക്കില്‍ കുറിച്ചത്. സമീര്‍ സിനിമക്കു വേണ്ടി 25 കിലോയോളം ഭാരമാണ് ആനന്ദ് കുറച്ചത്. അവസാന രണ്ടാഴ്ച കാലം മകന്‍ തലകറങ്ങിക്കിടക്കുന്നതുകണ്ട് നെഞ്ചുപൊട്ടി കരഞ്ഞിട്ടുണ്ട് എന്നാണ് നിഷ കുറിക്കുന്നത്. റഷീദ് പാറയ്ക്കല്‍ ഒരുക്കിയ ചിത്രമാണ് സമീര്‍. ആനന്ദ് റോഷന്‍, അനഘ സജീവ്, ചിഞ്ചു സണ്ണി, മാമുക്കോയ തുടങ്ങിയവരാണ് പ്രധാന വേഷത്തില്‍ എത്തിയത്. 

നിഷയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്

ആട്ജീവിതത്തിനു വേണ്ടി പൃഥിരാജ് എടുക്കുന്ന കഷ്ടപ്പാടുകളോര്‍ത്ത് ദൈവത്തെ വിളിച്ച ഒരമ്മയുടെ വേദന മറ്റൊരമ്മയ്ക്ക് മനസ്സിലാകും മല്ലിക ചേച്ചി. ചേച്ചി പറഞ്ഞ പോലെ രാജുവിന് ദൈവം തുണയുണ്ട്. കൂടാതെ സിനിമയെ സ്‌നേഹിക്കുന്ന ലോകത്തെ മലയാളികള്‍ മുഴവന്‍ ചേച്ചിയുടെ മകനു വേണ്ടി പ്രാര്‍ഥിക്കാനുണ്ട്. കൂടെ ഞങ്ങളും.ഈ അവസ്ഥയിലൂടെ ഞാനും കടന്നു പോയിട്ടുണ്ട്. ചേച്ചിയെ പോലെ ഒരു സിനിമാ പാരമ്പര്യമുള്ള കുടുംബമല്ല എന്റേത്. അതുകൊണ്ടുതന്നെ 'സമീര്‍' എന്ന സിനിമക്കു വേണ്ടി എന്റെ മകന്‍ (ആനന്ദ് റോഷന്‍) നടത്തിയ തയാറെടുപ്പുകാലത്തെ കഷ്ടപ്പാടുകള്‍ കുറച്ചൊന്നുമല്ല എന്നെ വേദനിപ്പിച്ചത്.

ഇരുപത്തഞ്ചു കിലോ ഭാരം കുറക്കുന്ന അവസ്ഥ നേരിട്ടു കാണേണ്ടി വന്ന ഒരമ്മയുടെ വേദന....വളരെ ചെറിയ അളവില്‍ മാത്രം ഭക്ഷണം. ആദ്യം പറഞ്ഞത് ആറു മാസം എന്നായിരുന്നു. ദുബായ് ഷൂട്ടിങ്ങ് പെര്‍മിഷന്‍ രണ്ടു മാസം കൂടി നീണ്ടു പോയപ്പോള്‍ തടി കുറവ് നിലനിര്‍ത്താനുള്ള കഷ്ടപ്പാട്. അവസാന രണ്ടാഴ്ചക്കാലം പലപ്പോഴും തല കറങ്ങി കിടക്കുന്നത് കാണേണ്ടി വന്നിട്ടുണ്ട്, നെഞ്ചു പൊട്ടിക്കരഞ്ഞിട്ടുണ്ട്. പ്രായമായ അച്ഛച്ചന്റെ വിഷമം വേറെ. സിനിമാ ഭ്രാന്തരായ അച്ഛനും അവന്റെ അനിയനുമുണ്ടൊ വല്ലകൂസലും. ഒറ്റക്കായിരുന്നു ചേച്ചി അനുഭവിച്ചതു മുഴുവന്‍. ഷൂട്ടിങ്ങ് മുഴുവന്‍ തീര്‍ന്ന് ശരീരം വീണ്ടെടുത്തപ്പോള്‍ മാത്രമാണ് ശ്വാസം നേരെ വീണത്. ശരിയാവും ചേച്ചി. ഒക്കെ നന്നായി വരും.

ആനന്ദ് റോഷന്‍, അനഘ സജീവ്, ചിഞ്ചു സണ്ണി, മാമുക്കോയ തുടങ്ങിയവരെ പ്രധാനകഥാപാത്രങ്ങളാക്കി റഷീദ് പാറയ്ക്കല്‍ ഒരുക്കിയ ചിത്രമാണ് സമീര്‍. മൂന്ന് മാസം കൊണ്ട് ഏകദേശം 25 കിലോ ഭാരമാണ് ചിത്രത്തിനായി ആനന്ദ് കുറച്ചത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'നഴ്സുമാര്‍ക്ക് ഒരു വര്‍ഷത്തെ നിര്‍ബന്ധിത പരിശീലനം വേണ്ട': കേരള സർക്കാർ തീരുമാനം ശരിവെച്ച് സുപ്രീംകോടതി

വീണ്ടും വില്ലനായി അരളി; പത്തനംതിട്ടയില്‍ പശുവും കിടാവും ചത്തു

ടി 20 ലോകകപ്പ് ആതിഥേയരായ വെസ്റ്റിന്‍ഡീസിന് ഭീകരാക്രമണ ഭീഷണി; പിന്നില്‍ പാക് ഭീകര സംഘടനയെന്ന് റിപ്പോര്‍ട്ട്

'ഇങ്ങനെയൊരു അപമാനം പ്രതീക്ഷിച്ചില്ല; എനിക്ക് ദേഷ്യമല്ല, സങ്കടമാണ്': കരണ്‍ ജോഹര്‍

വെറും 13,000 രൂപ വില, മികച്ച കാഴ്ചാനുഭവം, വാട്ടര്‍ റെസിസ്റ്റന്‍സ്; വരുന്ന ഐക്യൂഒഒയുടെ കിടിലന്‍ ഫോണ്‍