ചലച്ചിത്രം

ജെയിംസ് ബോണ്ട് ചിത്രം കാണാൻ ഇനി ഒൻപത് മാസം കാത്തിരിക്കണം; വില്ലനായത് കൊറോണ  

സമകാലിക മലയാളം ഡെസ്ക്

ജെയിംസ് ബോണ്ട് സീരിസിലെ 25-ാം ചിത്രം ‘നോ ടൈം ടു ഡൈ’യുടെ റിലീസ് മാറ്റി. കൊറോണ ഭീതി പടർന്നിരിക്കുന്ന സാഹചര്യം കണക്കിലെടുത്താണ് ചിത്രത്തിന്റെ റിലീസ് തിയതി മാറ്റിയിരിക്കുന്നത്. പുതിയ റിപ്പോര്‍ട്ട് പ്രകാരം നവംബര്‍ 25-നാകും നോ ടൈം ടു ഡൈ തിയറ്ററുകളിലെത്തുക. യുകെയില്‍ ചിത്രത്തിന്റെ റിലീസ് നവംബര്‍ 12 നാണ്. ഏപ്രില്‍ 10-ന് ചിത്രം റിലീസ് ചെയ്യുമെന്നാണ്‌ നേരത്തെ അറിയിച്ചിരുന്നത്.

കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിൽ ചൈനയിലും സൗത്ത് കൊറിയ, ഇറ്റലി എന്നിവിടങ്ങളിലും നിരവധി തിയറ്ററുകളാണ് അടച്ചത്. ചൈനയിൽ മാത്രം എഴുപതിനായിത്തോളം തിയറ്ററുകൾ പ്രവർത്തനം നിർത്തിവച്ചിരിക്കുകയാണ്. ഇത്തരത്തിൽ ആ​ഗോള തലത്തിൽ ചിത്രത്തിന്റെ കളക്ഷന് തിരിച്ചടിയുണ്ടാകും എന്ന നിരീക്ഷണമാണ് റിലീസ് തിയതി മാറ്റാൻ അണിയറപ്രവർത്തകരെ പ്രേരിപ്പിച്ചത്. 

ഏറ്റവും കൂടുതല്‍ ബോണ്ട് ചിത്രങ്ങളില്‍ നായകനായ ഡാനിയൽ ക്രെയ്ഗ് അവസാനമായി ബോണ്ടിന്റെ കഥാപാത്രത്തിൽ എത്തുന്ന ചിത്രമാണ് ‘നോ ടൈം ടു ഡൈ’. പിയേഴ്‌സ് ബ്രോസ്‌നനു ശേഷം ബോണ്ട് സീരീസിലേക്കെത്തിയ ക്രെയ്​ഗ് ക്വാണ്ടം ഓഫ് സൊളാസ്, സ്‌കൈഫാള്‍, സ്‌പെക്ട്ര എന്നിങ്ങനെ നാലു ചിത്രങ്ങളിൽ നായകനായി. അതിനുമുൻപ് 2006 ല്‍ റിലീസ് ചെയ്ത കാസിനോ റോയല്‍ മുതല്‍ 007 ആയി ക്രെയ്​ഗ് വേഷമിട്ടിട്ടുണ്ട്. ഡാനിയല്‍ കാരി ജോജി ഫുക്വാങ്കയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്