ചലച്ചിത്രം

ബിക്കിനിയില്‍ തിളങ്ങി അമ്മയും മകളും; അലിബാഗില്‍ തനിഷയുടെ പിറന്നാള്‍ ആഘോഷം; ചിത്രങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടി കാജോളിന്റെ സഹോദരിയും നടിയുമായ തനിഷ മുഖര്‍ജിക്ക് ആരാധകര്‍ ഏറെയാണ്. കഴിഞ്ഞ ദിവസം താരത്തിന്റെ 41ാം പിറന്നാളായിരുന്നു. വീട്ടുകാര്‍ക്കും അടുത്ത സുഹൃത്തുക്കള്‍ക്കുമൊപ്പം മഹാരാഷ്ട്രയിലെ അലിബാഗിലായിരുന്നു പിറന്നാള്‍ ആഘോഷം. താരം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്ത ആഘോഷ ചിത്രങ്ങളാണ് ആരാധകര്‍ ഏറ്റെടുക്കുന്നത്. 

മുന്‍കാല നടിയും അമ്മയും തനിഷയുടെ അമ്മയുമായ തനുജയും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. തന്റെ പ്രിയപ്പെട്ടവര്‍ക്കൊപ്പം കേക്ക് മുറിച്ചായിരുന്നു തനിഷയുടെ പിറന്നാള്‍ ആഘോഷം.

തുടര്‍ന്ന് സുഹൃത്തുക്കള്‍ക്കൊപ്പം പൂളില്‍ നീന്തുന്നതിന്റേയും മറ്റും നിരവധി ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്. ഇളംനീല ബിക്കിനിയില്‍ അതീവ സുന്ദരിയാണ് തനിഷ. കൂടാതെ സ്റ്റൈലിഷ് ലുക്കിലാണ് തനിഷയും അമ്മ തനുജ പോസ് ചെയ്തത്. നീല ബിക്കിനിയാണ് തനുജ അണിഞ്ഞിരുന്നത്. 

ഒരുവരും ഒന്നിച്ചുള്ള പഴയ ചിത്രത്തിനൊപ്പമാണ് കജോള്‍ തന്റെ സഹോദരിക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്നത്. ബോളിവുഡിനൊപ്പം തെന്നിന്ത്യന്‍ സിനിമകളിലും അഭിനയിച്ചിട്ടുള്ള താരമാണ് തനിഷ. 2012 ല്‍ ബിഗ് ബോസില്‍ മത്സരാര്‍ത്ഥിയായതോടെയാണ് തനിഷയുടെ ആരാധകര്‍ വര്‍ധിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ് കഴിഞ്ഞതിന് പിന്നാലെ ബില്ലുകളില്‍ ഒപ്പിട്ട് ഗവര്‍ണര്‍

വീണ്ടും 15 പന്തില്‍ ഫിഫ്റ്റി അടിച്ച് മക്ക്ഗുര്‍ഗ്; പവര്‍ പ്ലേയില്‍ ഡല്‍ഹിക്ക് നേട്ടം

ചരിത്രം തിരുത്തിയെഴുതി; 60-ാം വയസില്‍ സൗന്ദര്യമത്സരത്തില്‍ കിരീടം ചൂടി അലക്‌സാന്‍ഡ്ര

കാഫിര്‍ പ്രചാരണം നടത്തിയത് ആര്?; വടകരയില്‍ വോട്ടെടുപ്പിന് ശേഷവും പോര്; പരസ്പരം പഴിചാരല്‍

മുംബൈയിലേക്കെന്ന് പറഞ്ഞിറങ്ങി; സീരിയല്‍ നടനെ കാണാതായതായി പരാതി; കേസെടുത്തു