ചലച്ചിത്രം

അയ്യോ എന്നെ കൊല്ലല്ലേ! 'ഇതെന്ത് നോ നോസ്?' ; കണ്ണന്റെ ന്യായീകരണം കേട്ട് ഞെട്ടി ജയറാം 

സമകാലിക മലയാളം ഡെസ്ക്

കുടുംബവുമൊത്തുള്ള യാത്രകൾക്കായി സമയം മാറ്റിവയ്ക്കുന്ന നടനാണ് ജയറാം. അടുത്തിടെ ജയറാമും കുടുംബവും മണാലിയിലേക്ക് നടത്തിയ യാത്രയുടെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. എന്നാലിപ്പോൾ സ്പെയിനിലേക്ക് അശ്വതിക്കും മക്കൾക്കുമൊപ്പം ജയറാം നടത്തിയ ഒരു യാത്രയിലെ വിശേഷങ്ങളാണ് താരം പങ്കുവച്ചിരിക്കുന്നത്. സ്പെയിനിലെ അവസാന ദിവസം നടന്ന രസകരമായ ഒരു സംഭാഷണമാണ് താരം പങ്കുവച്ചത്.

സ്പെയിനിൽ നിന്ന് മടങ്ങുന്ന ദിവസമാണ് മക്കളായ കണ്ണനും ചക്കിയും (നടൻ കാളിദാസ് ജയറാമും മാളവികയും) വന്ന് ജയറാമിനോട് തങ്ങളുടെ സങ്കടം പറഞ്ഞത്. പഠിച്ച സ്പാനിഷ് വാക്കുകളൊന്നും പ്രയോ​ഗിക്കാൻ പറ്റാതിരുന്നതിന്റെ സങ്കട‌മായിരുന്നു ഇരുവർക്കും. അങ്ങനെയെങ്കിലും നാലു സ്പാനിഷ് വാക്കുകൾ പഠിച്ചല്ലോ എന്നുപറഞ്ഞ് മക്കളെ ആശ്വസിപ്പിക്കാൻ നോക്കി‌യെങ്കിലും 'നാലൊന്നുമല്ല, ഇരുപത്തഞ്ചോളം വാക്കുകളാ ഞങ്ങള് പഠിച്ചത്' എന്ന മറുപടിയിൽ ജയറാമും ഒന്നു ഞെട്ടി. 

‍മക്കൾ പഠിച്ച വാക്കുകൾ കേട്ടപ്പോഴായിരുന്നു കൂടുതൽ ഞെട്ടൽ.  ‘ഓ....നോ നോസ് മാറ്റേ... നോ നോസ് മാറ്റേ.....’ , കാളിദാസിന്റെ സ്പാനിഷ് പ്രയോ​ഗങ്ങൾ കേട്ട് ഇതെന്ത് നോ നോസ്? എന്നായിരുന്നു ജയറാമിന്റെ സംശയം. അപ്പാ ഇതിന്റെ അർഥം, അയ്യോ എന്നെ കൊല്ലല്ലേ, അയ്യോ എന്നെ കൊല്ലല്ലേ , എന്നാണെന്ന് കണ്ണൻ പറഞ്ഞു. പിന്നെയാണ് ഇരുവരും പഠിച്ച വാക്കുകൾ ഓരോന്നായി കേട്ടുതുടങ്ങിയത്. 'അയ്യോ എന്റെ പോക്കറ്റടിച്ചേ', 'ഞങ്ങളുടെ പാസ്പോർട്ട് പോയേ, ദൈവത്തെയോർത്ത് പാസ്പോർട്ട് തിരിച്ചു തരൂ', 'എന്റെ അച്ഛനുമമ്മയെയും ഒന്നും ചെയ്യല്ലേ', ഇതെല്ലാം കേട്ട് താൻ ഞെട്ടിത്തരിച്ചു പോയെന്ന് ജയറാം തന്നെ സമ്മതിക്കുന്നു. 

"എന്താ കണ്ണായിത്? കുറച്ചു പുതിയ വാക്കുകൾ പഠിച്ചത് മുഴുവൻ നെഗറ്റീവാണല്ലോ?" എന്ന ചോദ്യത്തിന് മകൻ നൽകിയ ഉത്തരം കേട്ട് ദാ വീണ്ടു ഞെട്ടി, "അപ്പാ, ഇവിടെ വന്നിട്ട് സുഖാണോ എന്നൊക്കെ ചോദിക്കാൻ സ്പെയിനിൽ നമുക്ക് പരിചയക്കാരൊന്നുമില്ലല്ലോ? ഒരു പുതിയ രാജ്യത്തേക്ക് വരുമ്പോ ഇതൊക്കെയാണപ്പാ പഠിക്കേണ്ടത്. രക്ഷപ്പെടണമെങ്കിൽ ഇതൊക്കെ പഠിച്ചിട്ടേ കാര്യമുള്ളൂ", എന്നായിരുന്നു കാളിദാസിന്റെ ന്യായം. ചിരിയോടെയാണെങ്കിലും ചിന്തിച്ചു കൊണ്ടായിരുന്നു തങ്ങൾ സ്പെയിനിൽ നിന്നും മടങ്ങിയത് എന്നുപറഞ്ഞാണ് ജയറാം ഈ വിശേഷങ്ങൾ പറഞ്ഞവസാനിപ്പിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സസ്‌പെന്‍സ് അവസാനിച്ചു; റായ്ബറേലിയില്‍ രാഹുല്‍ ഗാന്ധി സ്ഥാനാര്‍ഥി, അമേഠിയില്‍ കിഷോരി ലാല്‍ ശര്‍മ

കേരളത്തിലും സ്വകാര്യ ട്രെയിന്‍, സര്‍വീസ് തുടങ്ങുന്നത് ജൂണ്‍ നാലുമുതല്‍, ആദ്യ ടൂര്‍ പാക്കേജ് ഗോവയിലേക്ക്; പ്രീമിയം സൗകര്യങ്ങള്‍

'രജിസ്റ്റർ ചെയ്തതുകൊണ്ട് മാത്രം കാര്യമില്ല; ആചാരപ്രകാരമുള്ള ചടങ്ങുകള്‍ ഇല്ലെങ്കില്‍ ഹിന്ദു വിവാഹത്തിന് സാധുതയില്ല': സുപ്രീംകോടതി

കെ-ടെറ്റ്: അപേക്ഷിക്കുന്നതിനുള്ള തീയതി നീട്ടി

കുളിര് തേടി മൂന്നാര്‍ പോയിട്ടും കാര്യമില്ല, ചുട്ടുപൊള്ളി ഹില്‍ സ്റ്റേഷന്‍; റെക്കോര്‍ഡ് ചൂട്