ചലച്ചിത്രം

ആറ്റുകാലിൽ അന്നദാനവുമായി സുരേഷ് ​ഗോപിയും ഭാര്യയും; വിഡിയോ 

സമകാലിക മലയാളം ഡെസ്ക്

റ്റുകാല്‍ പൊങ്കാല ഉത്സവത്തിന്‍റെ ഭാഗമായി ഭക്തർക്ക് അന്നദാനവുമായി നടനും എംപിയുമായ സുരേഷ് ഗോപിയും ഭാര്യ രാധികയും. പൊങ്കാലയോടനുബന്ധിച്ച് നിരവധിപ്പേർ സന്നിധിയിൽ ഭക്ഷണം വിളമ്പാൻ എത്താറുണ്ട്. ഇക്കൂട്ടത്തിലാണ് സുരേഷ് ഗോപിയും ഭാര്യയും എത്തിയത്.

ആറ്റുകാലമ്മയ്ക്ക് പ്രണാമം എന്ന അടിക്കുറിപ്പോടെ വിഡിയോ അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജിലൂടെ പങ്കുവച്ചിട്ടുമുണ്ട്. ​ഗായകൻ ജി വേണു​ഗോപാലിനെയും വിഡിയോയിൽ കാണാം.

അതേസമയം ആറ്റുകാല്‍ പൊങ്കാലക്ക് എത്തുന്ന സ്ത്രീകള്‍ ഒരു തരത്തിലും ആശങ്കപ്പെടേണ്ടതില്ലെന്നും സുരേഷ് ഗോപി പറഞ്ഞു. രോഗലക്ഷണങ്ങളോ രോഗബാധിതരുമായി ഇടപഴകിയവരോ പൊങ്കാല ചടങ്ങിൽ പങ്കെടുക്കരുതെന്ന് പറഞ്ഞ അദ്ദേഹം ആറ്റുകാല്‍ പൊങ്കാലയുമായി ഉയരുന്ന ആശങ്കള്‍ ചില ഉന്നങ്ങള്‍ വച്ചുകൊണ്ടുള്ളതാണെന്നും ആളുകളെ ഭീതിപ്പെടുത്തി ഓടിക്കാന്‍ നോക്കേണ്ടെന്നും കൂട്ടിച്ചേർത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം