ചലച്ചിത്രം

പ്രിയങ്ക മാത്രമല്ല, ഐശ്വര്യ മുതല്‍ സൗന്ദര്യ വരെ; ഹോളി നിറങ്ങളില്‍ നീരാടി താരസുന്ദരിമാര്‍ 

സമകാലിക മലയാളം ഡെസ്ക്

ടി പ്രിയങ്ക ചോപ്രയും ഭര്‍ത്താവ് നിക്ക് ജോനാസും കൂട്ടരും ചേര്‍ന്ന് ഹോളി ആഘോഷമാക്കുന്നതിന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ഏറെ വൈറലായിരുന്നു. ഇഷ അംബാനിയും ഭര്‍ത്താവ് ആനന്ദ് പിരാമലും സംഘടിപ്പിച്ച ഹോളി ആഘോഷത്തിലാണ് നിക്കും പ്രിയങ്കയും പങ്കെടുത്തത്. മുംബൈയില്‍ വച്ച് ഹോളിക്ക് ആറ് ദിവസം മുന്‍പായിരുന്നു ഈ ആഘോഷങ്ങള്‍. തന്റെ ആദ്യ ഹോളി ആഘോഷങ്ങള്‍ എന്ന് പറഞ്ഞാണ് നിക്ക് ചിത്രങ്ങല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്. 

എന്നാലിപ്പോള്‍ കൂടുതല്‍ താരങ്ങളുടെ ഹോളി ആഘോഷ ചിത്രങ്ങളാണ് പുറത്തെത്തിയിരിക്കുന്നത്. മകള്‍ ആരാധ്യയ്‌ക്കൊപ്പം ഹോളി ആഘോഷിക്കുന്നതിന്റെ ചിത്രമാണ് താരസുന്ദരി ഐശ്വര്യ റായ് പങ്കുവച്ചത്. ഇതിനുപുറമേ ബോളിവുഡ് നടി സൗന്ദര്യ ശര്‍മ്മയും തന്റെ ഹോളി വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവച്ചിട്ടുണ്ട്. 

വീടും ഇന്ത്യയും മിസ് ചെയ്യുന്നെന്ന് കുറിച്ചാണ് സൗന്ദര്യ തന്റെ ഹോളി ആഘോഷത്തിന്റെ വിഡിയോ പങ്കുവച്ചത്. ലോസ് ആഞ്ചലസിലായിരുന്നു സൗന്ദര്യയുടെ ഹോളി ആഘോഷം. 

അതേസമയം കൊറോണ വൈറസിനെക്കുറിച്ചുള്ള മുന്നറിയിപ്പുമായാണ് നടന്‍ റിഷി കപൂറിന്റെ ഹോളി ആശംസ. കുട്ടിക്കാലത്തെ ഹോളി ആഘോഷത്തിന്റെ ഒരു ത്രോബാക്ക് ചിത്രമാണ് താരം ആരാധകരുമായി പങ്കുവച്ചത്. മുഖം മുഴുവന്‍ നിറങ്ങളില്‍ മുങ്ങി നില്‍ക്കുന്ന ബാല്യകാല ചിത്രത്തിനൊപ്പം സുരക്ഷിതവും സന്തോഷപ്രദവുമായ ഹോളി ആശംസിക്കുന്നു എന്നായിരുന്നു താരത്തിന്റെ വാക്കുകള്‍. 

നടി തപ്‌സി പന്നുവാകട്ടെ തന്റെ പുതിയ ചിത്രം തപ്പടിന്റെ വിജയം മുന്നില്‍കണ്ടാണ് ഹോളിയെ വരവേല്‍ക്കുന്നത്. ആശംസകള്‍ നേര്‍ന്ന തപ്‌സിയുടെ ട്വീറ്റിനൊപ്പം ഹോളി ദിനത്തില്‍ തപ്പടിന്റെ കളക്ഷന്‍ കൂടുമെന്ന് ട്രേഡ് അനലിസ്റ്റിന്റെ പ്രവചനവും ഉള്‍പ്പെടുത്തിയിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'വേനല്‍ച്ചൂടില്‍ ജനം വീണ് മരിക്കുമ്പോള്‍ മുഖ്യമന്ത്രിയും കുടുംബവും ബീച്ച് ടൂറിസം ആഘോഷിക്കുന്നു; യാത്രയുടെ സ്‌പോണ്‍സര്‍ ആര്?'

ഷാര്‍ജയില്‍ പുതിയ വാതക ശേഖരം കണ്ടെത്തി; യുഎഇ സാമ്പത്തിക മേഖലയ്ക്ക് നേട്ടം

വീണ്ടും കുതിച്ച് സ്വര്‍ണവില, 53,000 കടന്നു; രണ്ടുദിവസത്തിനിടെ വര്‍ധിച്ചത് 400 രൂപ

കുടുംബപ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ മന്ത്രവാദം; തട്ടിപ്പ് സംഘം പിടിയില്‍

ഇരുചക്രവാഹനയാത്രയില്‍ ചെറുവിരലിന്റെ സൂക്ഷ്മചലനം പോലും അപകടമായേക്കാം; മുന്നറിയിപ്പ്