ചലച്ചിത്രം

സ്വന്തം മേക്കപ്പ്; മാമ്പഴ മഞ്ഞയില്‍ തിളങ്ങി ഷംന, ഏറ്റെടുത്ത് ആരാധകര്‍ 

സമകാലിക മലയാളം ഡെസ്ക്

നൃത്തം കൊണ്ടും അഭിനയം കൊണ്ടും മലയാളി പ്രേക്ഷകരടെ ഇഷ്ടം പിടിച്ചുപറ്റിയ നടിയാണ് ഷംന കാസിം. മലയാളത്തിന് പുറമേ മറ്റ് തെന്നിന്ത്യന്‍ ഭാഷകളിലും ഷംനയ്ക്ക് ആരാധകര്‍ ഏറെയാണ്. ഇപ്പോഴിതാ താരത്തിന്റെ പുതിയൊരു ഫോട്ടോഷൂട്ടിന്റെ ചിത്രങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. 

മാമ്പഴ മഞ്ഞ നിറത്തിലുള്ള ഗൗണാണ് താരം ധരിച്ചിരിക്കുന്നത്. ഫുള്‍ നെക്ക് ഗൗണിലെ നോര്‍ത്ത് ഇന്ത്യന്‍ ഡിസൈന്‍ പ്രിന്റുകളാണ് ഏറെ ആകര്‍ഷകം. ആഭരണങ്ങള്‍ ഒരു വലിയ സ്റ്റേറ്റ്‌മെന്റ് കമ്മലില്‍ ഒതുക്കിയത് ലുക്കിന് കൂടുതല്‍ മിഴിവേകി. ഷംന സ്വന്തമായാണ് മേക്കപ്പ് ചെയ്തിരിക്കുന്നത്. പ്രിയങ്ക ഷാജനന്ദയാണ് ഷംനയുടെ സ്റ്റൈലിസ്റ്റ്. ഹൈദ്രാബാദിലെ പ്രമുഖ ഡിസൈനര്‍ ഷോപ്പായ ആറ്റ്‌ലിയറിന്റേതാണ് ഗൗണ്‍. 

ബോളിവുഡ് നടി കങ്കണ റണാവത്ത് നായികയാകുന്ന ഏറെ ചര്‍ച്ചയായ തലൈവിയാണ് ഷംന അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രം. ചിത്രത്തില്‍ ശശികലയുടെ വേഷമാണ് ഷംന ചെയ്യുന്നത്. തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രിയും നടിയുമായിരുന്ന ജയലളിതയുടെ ജീവിതത്തെ ആസ്പദമാക്കി എ എല്‍ വിജയ് ഒരുക്കുന്ന ചിത്രമാണിത്. സിനിമയുടെ ഭാഗമാകാന്‍ കഴിഞ്ഞത് തനിക്ക് ലഭിച്ച വിലപ്പെട്ട അവസരമായി കരുതുന്നെന്നായിരുന്നു ഷംനയുടെ പ്രതികരണം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്