ചലച്ചിത്രം

ഗംഭീര മേക്കോവറിൽ നിമിഷ; ഫഹദ് മാത്രമല്ല ഞെട്ടിക്കുന്നത്, ഫസ്റ്റ് ലുക്ക് വെെറൽ 

സമകാലിക മലയാളം ഡെസ്ക്

ഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന മാലിക്ക് എന്ന ചിത്രത്തിലെ നായിക നിമിഷയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു. ഒറ്റനോട്ടത്തില്‍ നിമിഷയാണെന്ന് തിരിച്ചറിയാനാകാത്ത മേക്ക് ഓവറാണ് സിനിമയിലേത്. പ്രായമേറിയ ഗെറ്റപ്പിലാണ് പോസ്റ്ററിൽ താരത്തെ കാണാൻ കഴിയുന്നത്. 

ഇതേ ചിത്രത്തിൽ നായകനായി എത്തുന്ന പഹദ് ഫാസിലിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ഏറെ വൈറലായിരുന്നു. അറുപതിന് മുകളില്‍ പ്രായമുള്ള കഥാപാത്രത്തെയാണ് ഫഹദ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. 

തൊണ്ടിമുതലും ദൃക്‌സാക്ഷിയും, ഈട, കുപ്രസിദ്ധ പയ്യന്‍ എന്നീ സിനിമകളില്‍ ഗംഭീര പ്രകടനം കാഴ്ച വച്ച നിമിഷയുടെ മറ്റൊരു മികച്ച കഥാപാത്രമായിരിക്കും മാലികിലേതെന്നാണ് സൂചന. ടേക്ക് ഓഫ് എന്ന ശ്രദ്ധേയ ചിത്രത്തിന് ശേഷം മഹേഷ് നാരായണനും ഫഹദും ഒന്നിക്കുന്ന സിനിമ എന്ന പ്രത്യേകതയും മാലിക്കിനുണ്ട്.  സിനിമയ്ക്ക് വേണ്ടി ഫഹദ് ഫാസില്‍ 20 കിലോയോളം ഭാരം കുറച്ചിരുന്നു. മാലിക്കിന്റെ ചിത്രീകരണത്തിനിടെ പുറത്തുവന്ന ലൊക്കേഷൻ ചിത്രങ്ങളും ഏറെ വൈറലായിരുന്നു. 

ആന്റോ ജോസഫ് ഫിലിം കമ്പനി നിര്‍മ്മിക്കുന്ന ബിഗ് ബജറ്റ് ചിത്രം അവധിക്കാല റിലീസായി 2020 ഏപ്രിലില്‍ തിയറ്ററുകളിലെത്താന്‍ തയ്യാറെടുക്കുകയാണ്. പീരിയഡ് ഗണത്തില്‍പെടുന്ന ചിത്രമാണിത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്