ചലച്ചിത്രം

'എന്റെ കുട്ടികള്‍ക്ക് ഇങ്ങനെ ജീവിക്കേണ്ടിവന്നതില്‍ സങ്കടമുണ്ട്', പക്ഷെ ഇത് അനിവാര്യം; സണ്ണി ലിയോണി 

സമകാലിക മലയാളം ഡെസ്ക്

കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് മാസ്‌ക് ധരിച്ച് മുന്‍കരുതല്‍ എടുക്കുന്ന സണ്ണി ലിയോണിയുടെയും കുടുംബത്തിന്റെയും ചിത്രങ്ങളാണ് ശ്രദ്ധനേടുന്നത്. ഭര്‍ത്താവിനും മൂന്ന് മക്കള്‍ക്കുമൊപ്പമുള്ള ചിത്രമാണ് താരം പുറത്തുവിട്ടിരിക്കുന്നത്. മാസ്‌ക് ധരിച്ച് സുരക്ഷ ഉറപ്പുവരുത്തിയിട്ടുണ്ടെങ്കിലും തങ്ങളുടെ കുട്ടികളുടെ ഈ അവസ്ഥ ഓര്‍ത്ത് നിരാശയിലാണ് സണ്ണി. 

"ഒരു പുതിയ യുഗം! എന്റെ കുട്ടികള്‍ക്ക് ഇങ്ങനെ ജീവിക്കേണ്ടിവന്നതില്‍ വളരെ സങ്കടമുണ്ട് പക്ഷെ ഇപ്പോള്‍ ഇത് അനിവാര്യമാണ്. കുട്ടികളെ മാസ്‌ക് ധരിക്കാന്‍ പരിശീലിപ്പിക്കുന്ന ആദ്യ ദിനം", എന്ന് കുറിച്ചാണ് താരം ചിത്രം പങ്കുവച്ചിരിക്കുന്നത്. 

സണ്ണിയും ഭര്‍ത്താവ് ഡാനീയേലും കറുപ്പ് നിറത്തിലുള്ള മാസ്‌കുകള്‍ ധരിച്ചപ്പോള്‍ വിവിധ നിറങ്ങളിലുള്ള മാസ്‌കുകളിലാണ് കുട്ടികളെ ചിത്രത്തില്‍ കാണാനാകുക. നാല് വയസ്സുകാരി നിഷയും ഇരട്ടകളായ നോഹയും അഷ്ഹറും ചിത്രത്തിലുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്