ചലച്ചിത്രം

കൊറോണ ഭീതി: ബി​ഗ് ബോസ് അവസാനിപ്പിക്കുന്നു, സ്ഥിരീകരിച്ച് നിർമാതാക്കൾ  

സമകാലിക മലയാളം ഡെസ്ക്

പ്രമുഖ റിയാലിറ്റി ഷോയായ ബി​ഗ് ബോസ് മലയാളത്തിന്റെ സീസൺ 2 താത്കാലികമായി നിർത്തിവയ്ക്കുന്നതായി അണിയറപ്രവർത്തകർ. കൊവിഡ് രോഗബാധയെ തുടര്‍ന്നാണ് തീരുമാനം. ഷോയുടെ നിർമാതാക്കളായ എൻഡമോൾ ഷൈനിന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇതു സംബന്ധിച്ച അറിയിപ്പ് പുറത്തുവിട്ടത്.

വൈറസ് ബാധയുടെ പശ്ചാതലത്തിൽ ജീവനക്കാരുടെ സുരക്ഷയെ കരുതി നിർമാണ പ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവയ്ക്കുമെന്നാണ് അറിയിച്ചിട്ടുള്ളത്. ജീവനക്കാരുടെയും കലാകാരന്മാരുടെയും ആരോഗ്യത്തിനും സുരക്ഷിതത്വത്തിനും ഊന്നൽനൽകിയാണ് ഇത്തരത്തിലൊരു തീരുമാനമെന്നും നിർമാതാക്കൾ അറിയിച്ചു.

‌എൻഡെമോൾ ഷൈൻ ഇന്ത്യയുടെ കീഴിൽ നടക്കുന്ന എല്ലാ പരിപാടികളുടെയും അഡ്മിനിസ്ട്രേറ്റീവ്, പ്രൊഡക്ഷൻ പ്രവർത്തനങ്ങൾ താത്കാലികമായി നിർത്തിവയ്ക്കുന്നു എന്നാണ് അറിയിപ്പ്. ഈ പാശ്ചത്തലത്തിലാണ് മലയാളത്തിലെ സീസണ്‍ 2വിനും തിരശ്ശീല വീഴുന്നത്. 

മോഹന്‍ലാല്‍ അവതാരകനായ ബിഗ്ബോസ് മലയാളം സീസണ്‍2 കഴിഞ്ഞ ദിവസങ്ങളിൽ ഏറെ വാർത്താ പ്രാധാന്യം നേടിയിരുന്നു. ഷോയിലെ മത്സരാർത്ഥിയായ ഡോ. രജിത് കുമാറിന്റെ പുറത്താകലും അദ്ദേഹത്തിന് കൊച്ചി വിമാനത്താവളത്തിൽ നൽകിയ സ്വീകരണ‌വും വിവാദമായിരുന്നു. ഇതിന് പിന്നാലെ രജിത് അടക്കമുള്ളവരെ പൊലീസ് കസ്റ്റഡിയിലെടുക്കകുയുമുണ്ടായി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ഗോദ്‌റെജ് രണ്ടാകുന്നു, എന്തുകൊണ്ട് 127 വര്‍ഷം പാരമ്പര്യമുള്ള ഗ്രൂപ്പ് വിഭജിക്കുന്നു?; ആര്‍ക്ക് എന്തുകിട്ടും?

15 വിക്കറ്റുകള്‍, വിക്കറ്റ് വേട്ടയില്‍ നടരാജന്‍ മുന്നില്‍

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല