ചലച്ചിത്രം

'നിങ്ങളുടെ ആഭരണങ്ങളിലുള്ള വൈറസിനെ എങ്ങനെ കളയും'; ഏക്ത കപൂറിന്റെ കൈകഴുകല്‍ പരാജയമെന്ന് വിമര്‍ശകര്‍; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

കൊറോണ വൈറസിനെ പ്രതിരോധിക്കാനുള്ള സേഫ് ഹാന്‍ഡ്‌സ് ചലഞ്ചില്‍ പങ്കെടുത്ത ടെലിവിഷന്‍ പ്രൊഡ്യൂസര്‍ എക്ത കപൂറിനെതിരെ വിമര്‍ശനം. കൈ നിറയെ ആഭരണങ്ങള്‍ അണിഞ്ഞ് കൈകഴുകുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ പങ്കെടുത്തതോടെയാണ് വിമര്‍ശനവുമായി ഒരു വിഭാഗം രംഗത്തെത്തിയത്. ആഭരണങ്ങളിലെ വൈറസിനെ എങ്ങനെ നീക്കും  എന്നാണ് വിമര്‍ശകരുടെ ചോദ്യം. 

കേന്ദ്രമന്ത്രി സ്മൃതി ഇറാനിയാണ് ഏക്തയെ ചലഞ്ചിലേക്ക് നോമിനേറ്റ് ചെയ്തത്. ഇത് അക്‌സപ്റ്റ് ചെയ്ത അവര്‍ ഹാന്‍ഡ് വാഷ് ഉപയോഗിച്ച് കൈ കഴുകുന്നതിന്റെ വിഡിയോ പോസ്റ്റ് ചെയ്യുകയായിരുന്നു. എന്നാല്‍ നിരവധി ബ്രേസ് ലറ്റുകളാണ് ഇവര്‍ അണിഞ്ഞിരുന്നത്. കൂടാതെ വിരലുകളില്‍ നിരവധി മോതിരങ്ങളും കാണാം. തമാശ രൂപത്തിലുള്ള അടിക്കുറിപ്പോടെയായിരുന്നു വിഡിയോ പോസ്റ്റ് ചെയ്തത്. കയ്യില്‍ നിറയെ മോതിരവും ബ്രേസ്ലറ്റുമായതിനാല്‍ ഒരു മിനിറ്റ് മുഴുവനും അധികം സാനിറ്റൈസറും കൈ വൃത്തിയാക്കാന്‍ വേണം എന്നാണ് ഏക്ത പറയുന്നത്. മുടി ശ്രദ്ധിക്കേണ്ടെന്നും ഇത് തന്റെ ക്വാറന്റീന്‍ ലുക്കാണെന്നുമാണ് അവര്‍ കുറിച്ചത്. സോപ്പ് ഉപയോഗിച്ച് ബ്രേസ്ലറ്റും മോതിരങ്ങളുമെല്ലാം കഴുകുന്നതും വിഡിയോയിലുണ്ട്. എന്നാല്‍ ഇതിന് പിന്നാലെ നിരവധി പേര്‍ താരത്തിനെതിരെ രംഗത്തെത്തി. 

ഇത്ര അധികം ആഭരണങ്ങള്‍ അണിയേണ്ട കാര്യമില്ലെന്നും ഇപ്പോഴും നിങ്ങളുടെ ആഭരണങ്ങളില്‍ മൈക്രോ ഇന്‍ഫെക്റ്റിങ് ഏജന്റ്‌സ് ഉണ്ടാകുമെന്നായിരുന്നു ഒരാളുടെ കമന്റ്. ചലഞ്ച് പരാജയപ്പെട്ടെന്നും ആഭരണങ്ങള്‍ ഊരിവെച്ച് ഒന്നുകൂടി കൈകഴുകാനും ചിലര്‍ ആവശ്യപ്പെടുന്നുണ്ട്. കുറച്ചു ആഭരണങ്ങള്‍ ഊരിവെച്ചാല്‍ സമയവും, സാനിറ്റൈസറും വെള്ളവും പണവും സംരക്ഷിക്കാനാവുമെന്നും പറയുന്നവരുണ്ട്. അതിനിടെ മറുപടിയുമായി താരവും എത്തി. ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരമുള്ള സാനിറ്റൈസറാണ് ഉപയോഗിക്കുന്നതെന്നും പുറത്തുപോകുമ്പോള്‍ കയ്യുറകള്‍ ധരിക്കാറുണ്ടെന്നും വ്യക്തമാക്കുന്നു. 13 മാസമുള്ള മകന്‍ തനിക്കുണ്ടെന്നും അതിനാല്‍ പ്രോട്ടോകോള്‍ അനുസരിച്ചാണ് പ്രവര്‍ത്തിക്കുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ചൂട് അസഹനീയം; രണ്ടു മാസത്തിനിടെ സംസ്ഥാനത്ത് 497 പശുക്കൾ ചത്തു, ക്ഷീരകര്‍ഷകര്‍ ശ്രദ്ധിക്കുക

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ട്രെയിൻ സർവീസുകളിൽ മാറ്റം