ചലച്ചിത്രം

നടി സോഫിയ മൈല്‍സിന്റെ പിതാവ് കോവിഡ് ബാധിച്ച് മരിച്ചു  

സമകാലിക മലയാളം ഡെസ്ക്

ടി സോഫിയ മൈല്‍സിന്റെ പിതാവ് പീറ്റര്‍ മൈല്‍സ് അന്തരിച്ചു. കൊറോണ വൈറസ് ബാധയെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. സോഫിയ തന്നെയാണ് അച്ഛന്റെ മരണം അറിയിച്ചത്. 

'ആര്‍ ഐ പി പീറ്റര്‍ മൈല്‍സ്. എന്റെ പ്രിയപ്പെട്ട അച്ഛന്‍ മണിക്കൂറുകള്‍ക്ക് മുന്‍പ് വിടപറഞ്ഞു. ഒടുവില്‍ കൊറോണ വൈറസ് ആണ് അദ്ദേഹത്തിന്റെ ജീവനെടുത്തത്', മരണവാര്‍ത്ത പങ്കുവച്ചുള്ള ട്വീറ്റില്‍ സോഫിയ കുറിച്ചു. 

ശനിയാഴ്ച അച്ഛനുമൊത്തുള്ള ചിത്രം സോഫിയ പങ്കുവച്ചിരുന്നു. നല്ല ഓര്‍മ്മകള്‍ എന്നാണ് അച്ഛനും സഹോദരനുമൊത്തുള്ള ചിത്രത്തോടൊപ്പം സോഫിയ കുറിച്ചത്. മുന്‍പ് ആശുപത്രികിടക്കയില്‍ നിന്നുള്ള അച്ഛന്റെ ചിത്രവും സോഫിയ പങ്കുവച്ചിരുന്നു.

ഡോക്ടര്‍ ഹൂ, മൂണ്‍ലൈറ്റ്, അണ്ടര്‍വേള്‍ഡ് തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ ഹോളിവുഡ് നടിയാണ് സോഫിയ. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് നാളെ; ഇപി- ജാവഡേക്കര്‍ കൂടിക്കാഴ്ച ചര്‍ച്ചയായേക്കും

സഞ്ചാരികള്‍ക്കായി ഗവി വീണ്ടും തുറന്നു

തൊടുപുഴയിൽ വീണ്ടും പുലി; കുറുക്കനെയും നായയെയും കടിച്ചുകൊന്നു, കൂട് സ്ഥാപിച്ച് വനം വകുപ്പ്

മദ്യപിക്കാന്‍ പണം വേണം, ജി പേ ഇടപാടിന് വിസമ്മതിച്ചു; അതിഥി തൊഴിലാളിയെ കുത്തിക്കൊന്ന യുവാവ് അറസ്റ്റില്‍

സർവീസിൽ നിന്നും വിരമിക്കാൻ ദിവസങ്ങൾ മാത്രം; കെഎസ്ഇബി ജീവനക്കാരൻ തൂങ്ങി മരിച്ച നിലയിൽ