ചലച്ചിത്രം

കോവിഡ് ദുരിതത്തില്‍ സഹായഹസ്തവുമായി മോഹന്‍ലാല്‍; ദിവസേനവേതനക്കാര്‍ക്ക് പത്തുലക്ഷം രൂപയുടെ ധനസഹായം

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: സംസ്ഥാനത്ത് കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ മലയാള സിനിമയിലെ ദിവസ വേതനക്കാര്‍ക്ക് സഹായവുമായി നടന്‍ മോഹന്‍ലാല്‍. ഇവര്‍ക്കായി പത്തുലക്ഷം രൂപ നല്‍കാനാണ് പദ്ധതി. ഈ തുക മലയാള സിനിമയിലെ സാങ്കേതിക പ്രവര്‍ത്തകരുടെ സംഘടനയായ ഫെഫ്കയ്ക്കാണ് കൈമാറുക.

കൊറോണ വൈറസ് ഭീതിയെ തുടര്‍ന്ന് സിനിമാ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇതോടെ നിരവധി ദിവസവേതനക്കാരും കരാര്‍ തൊഴിലാളികളും ജോലി ഇല്ലാത്ത അവസ്ഥയിലാണ്. ഈ സാഹചര്യത്തിലാണ് ഇവര്‍ക്ക് സഹായഹസ്തവുമായി അമ്മ പ്രസിഡന്റ് കൂടിയായ മോഹന്‍ലാല്‍ രംഗത്തെത്തിയിരുന്നു. 

തൊഴിലും ജീവിതവുമെല്ലാം പ്രതിസന്ധിയിലായ തന്റെ സഹപ്രവര്‍ത്തകര്‍ക്ക് സഹായവുമായി പ്രകാശ് രാജും രംഗത്തുവന്നിരുന്നു. തന്റെ സമ്പാദ്യത്തില്‍ നിന്നും, ജോലിക്കാര്‍ക്കും പ്രൊഡക്ഷന്‍ ഹൗസിലെ മറ്റു സഹപ്രവര്‍ത്തകര്‍ക്കും അടുത്ത മെയ് വരെയുള്ള സാലറി അദ്ദേഹം നല്‍കിയിരുന്നു. ദിവസക്കൂലിയില്‍ ആശ്രയിച്ച് ജീവിക്കുന്ന ആളുകള്‍ക്കും മുന്‍കൂറായി അദ്ദേഹം ശമ്പളം നല്‍കിയിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാത്രി 10 മുതൽ പുലർച്ചെ രണ്ട് മണി വരെ വൈദ്യുതി ഉപയോ​ഗം കുറയ്‌ക്കണം; മാർഗനിർദേശവുമായി കെഎസ്ഇബി

തൃശൂരില്‍ സ്വകാര്യ ബസും ജീപ്പും കൂട്ടിയിടിച്ചു, രണ്ട് മരണം; 12 പേര്‍ക്ക് പരിക്ക്

സ്കൂട്ടർ നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു; നാല് വയസുകാരിയുൾപ്പെടെ മൂന്ന് പേർക്ക് ദാരുണാന്ത്യം

'പ്രചാരണത്തിനിടയിലെ തമാശ, നന്ദി ദീദി'; മഹുവക്കൊപ്പം നൃത്തം ചെയ്ത് മമത ബാനര്‍ജി

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം