ചലച്ചിത്രം

ഭാര്യയുടെ പുരികം ത്രെഡ് ചെയ്ത് സിജു; സ്വീറ്റ് കപ്പിൾസിനെ ഏറ്റെടുത്ത് താരങ്ങൾ, ചിത്രം 

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗൺ ദിനങ്ങൾ വ്യത്യസ്തമായി ചിലവഴിക്കുന്ന താരങ്ങളാണ് സോഷ്യൽ മീഡിയയിലാകെ നിറഞ്ഞിരിക്കുന്നത്. കുടുംബത്തോടൊപ്പം സമയം ചിലവഴിച്ചും മക്കളുടെ കളിചിരിയിൽ ഒപ്പം ചേർന്നുമൊക്കെയാണ് ഇവർ വീട്ടിലിരിക്കുന്നത്. മകളെ പുറത്തുകയറ്റിയുള്ള ടൊവിനോയുടെ വർക്കൗട്ടും മകൾ പ്രാർത്ഥനയ്ക്കൊപ്പമുള്ള ഇന്ദ്രജിത്തിന്റെ കുസൃതിയും ചാക്കോച്ചന്റെ ഇസ വിശേഷങ്ങളുമൊക്കെ സോഷ്യൽ മീഡിയയിൽ നിറയുന്നുണ്ട്. 

ഇപ്പോഴിതാ രസകരമായ ഒരു ക്വാറന്റൈൻ വിശേഷം പങ്കുവച്ചിരിക്കുകയാണ് ന‌‌ടൻ സിജു വിൽസൻ. ഭാര്യ ശ്രുതി വിജയന് പുരികം ത്രെഡ് ചെയ്ത് കൊടുക്കുന്ന ചിത്രമാണ് താരം തന്റെ ഇൻസ്റ്റ​ഗ്രാം പേജിൽ പങ്കുവച്ചത്. 'വീട്ടിലിക്കുമ്പോൾ പുതിയ കഴിവുകൾ അഭ്യസിക്കുക. എന്റെ സുന്ദരിയെ സഹായിക്കുന്നു', ഭാര്യ ശ്രുതിയെ ടാ​ഗ് ചെയ്ത് ചിത്രത്തോടൊപ്പം സിജു കുറിച്ചു. 

ബ്രൂട്ടിഫിക്കേഷൻ എന്നും സ്വീറ്റ് കപ്പിൾസ് എന്നുമൊക്കെയാണ് ചിത്രത്തിന് ആരാധകർ നൽകിയിട്ടുള്ള കമന്റുകൾ. നടിമാരായ ചാന്ദ്നി ശ്രീധരനും അനുപമ പരമേശ്വരനുമടക്കം കമന്റുകൾ കുറിച്ചിട്ടുണ്ട്. ‘കർഷകനല്ലേ ... കള പറിക്കാൻ ഇറങ്ങിയതാ’ എന്നായിരുന്നു നടൻ സഞ്ജു ശിവറാം നൽകിയ കമന്റ്. എന്തായാലും സിജുവിന്റെ ക്വാറന്റൈൻ വിനോദവും സോഷ്യൽ മീഡിയയിൽ ഹിറ്റായിക്കഴിഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഇന്ദിരയെ ഞെട്ടിച്ച മണ്ഡലം, രണ്ടു തവണ ബിജെപിക്കൊപ്പം നിന്ന റായ്ബറേലി; രാഹുലിന് കാര്യങ്ങള്‍ എളുപ്പമോ?

59 കിലോയിൽ നിന്ന് 52 കിലോയിലേക്ക്: മേക്കോവർ ചിത്രം പങ്കുവച്ച് അമേയ

പുല്ലും വൈക്കോല്‍ കെട്ടുമൊക്കെ ചെറുത്!, ഇതാ കൂറ്റന്‍ അലമാരയുമായി സ്‌കൂട്ടര്‍ യാത്ര; അതും ഒറ്റക്കൈയില്‍- വൈറല്‍ വീഡിയോ

മൂന്നാംഘട്ട വോട്ടെടുപ്പ് മറ്റന്നാള്‍; ചിലയിടത്ത് ഇഞ്ചോടിഞ്ച്; ജനവിധി തേടുന്നവരില്‍ പ്രമുഖരും

ഓടുന്ന ട്രെയിനില്‍ വച്ച് യുവതിയെ മുത്തലാഖ് ചൊല്ലി; ഭര്‍ത്താവ് മുങ്ങി