ചലച്ചിത്രം

50 ട്രാൻസ്ജെൻഡറുകൾക്ക് ഭക്ഷണം എത്തിച്ച് മഞ്ജു വാര്യർ; മനുഷ്യപ്പറ്റുള്ള സ്ത്രീയെന്ന് രഞ്ജു രഞ്ജിമാർ

സമകാലിക മലയാളം ഡെസ്ക്

കൊറോണ വൈറസിനെത്തുടർന്ന് രാജ്യം ലോക്ക്ഡൗണിലായതോടെ പ്രതിസന്ധിയിലായ ട്രാൻസ്ജെൻഡേഴ്സിന് സഹായവുമായി നടി മഞ്ജു വാര്യർ. ട്രാൻസ്ജെൻഡേർസിന് ഭക്ഷണം എത്തിക്കാനുള്ള സാമ്പത്തിക സഹായം താരം നൽകുകയായിരുന്നു. കേരളത്തിലെ ട്രാൻസ്ജെൻഡർ സംഘടനയായ ദ്വയയിലൂടെയാണ് സഹായം നൽകിയത്. 

യൂട്യൂബ് പേജിലൂടെ സൂര്യ ഇഷാനാണ് ഇക്കാര്യം പ്രേക്ഷകർക്കായി പങ്കുവച്ചത്. തങ്ങളും മനുഷ്യരാണെന്ന് തിരിച്ചറിഞ്ഞ് മനുഷ്യത്വപരമായി സഹായിച്ച ഒരാളെക്കുറിച്ച് പറയാനാണ് ഈ വിഡിയോ എന്നു പറഞ്ഞുകൊണ്ടാണ് വിഡിയോ തുടങ്ങുന്നത്. ആരിയും മറ്റു സാധനങ്ങളും അടങ്ങിയ കിറ്റാണ് ഓരോ ട്രാൻസ്ജൻഡേഴ്സിന് നൽകിയത്. 

ഒരുപാട് ജീവകാരുണ്യ പ്രവർത്തനങ്ങൾ ചെയ്യുന്ന വ്യക്തിയാണ് മഞ്ജു ചേച്ചിയെന്നും സംസ്ഥാന സർക്കാരും അതാതു ജില്ലകളിൽ തങ്ങളെ സഹായിക്കുന്നുണ്ടെന്നും സൂര്യ പറഞ്ഞു. സെലിബ്രിറ്റി മേക്കപ്പ് ആർട്ടിസ്റ്റുമായ രഞ്ജു രഞ്ജിമാർ ആണ് ട്രാൻസ്ജെൻഡേർസിന്റെ നിസഹായാവസ്ഥയെക്കുറിച്ച് മഞ്ജു വാരിയറോട് പറയുന്നത്. അവരുടെ അവസ്ഥ അറിഞ്ഞ ഉടന്‍ മഞ്ജു സഹായമെത്തിക്കുകയായിരുന്നു.

50 പേർക്ക് 700 രൂപയുടെ കിറ്റ് നൽകുവാൻ 35,000 രൂപയാണ് നൽകിയത്. 'മഞ്ജു ചേച്ചി എപ്പോഴും നമ്മളെ അദ്ഭുതപ്പെടുത്തുന്ന പ്രതിഭയാണ്. അഭിനയത്തിന്റെ കാര്യത്തിലോ നൃത്തത്തിന്റെ കാര്യത്തിലോ അല്ല ഞാൻ പറയുന്നത്. പച്ചമലയാളത്തിൽ പറഞ്ഞാൽ മനുഷ്യപറ്റുള്ള സ്ത്രീയാണ്. മറ്റുള്ളവരുടെ വേദനയും സങ്കടവും മനസ്സിലാക്കാൻ പറ്റുന്ന സ്ത്രീ. എന്റെ ഫോണിൽ ഞാൻ സേവ് ചെയ്തിരിക്കുന്നത് ‘എന്റെ മഞ്ജു ചേച്ചി’ എന്നാണ്. ഇതുപോലെ പുറത്തുപറയാതെ ഒരുപാട് സഹായങ്ങൾ േചച്ചി ചെയ്യുന്നുണ്ട്'.- രഞ്ജു രഞ്ജിമാർ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ