ചലച്ചിത്രം

നടൻ മാർക്ക് ബ്ലം കോവിഡ് ബാധയെത്തുടർന്ന് അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

ന്യൂയോർക്ക്; അമേരിക്കൻ നടൻ മാർക്ക് ബ്ലം കൊറോണ വൈറസ് ബാധയെത്തുടർന്ന് അന്തരിച്ചു. 69 വയസായിരുന്നു. ബ്ലുംസിന്റെ ഭാര്യ ജാനെറ്റ് സാറിഷാണ് താരത്തിന്റെ മരണം സ്ഥിരീകരിച്ചത്. 

മാർച്ച് 25ന് കൊറോണ വൈറസ് ബാധയുമായി ബന്ധപ്പെട്ട് ബുദ്ധിമുട്ടുകളെ തുടർന്നാണ് മരണമെന്ന് ഇമെയിലിലൂടെ ജാനെറ്റ് വ്യക്തമാക്കി. ന്യൂയോർക്കിലെ പ്രെസ്ബൈറ്റേറിയൻ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. ‌‌നിരവധി താരങ്ങളാണ് മാർക്കിന് ആദരാഞ്ജലികൾ അർപ്പിച്ചിരിക്കുന്നത്. കൊറോണയുടെ പശ്ചാത്തലത്തിൽ വീട്ടിൽ തുടരണമെന്നും പ്രേക്ഷകരോട് അവർ ആവശ്യപ്പെടുന്നുണ്ട്. 

ഡെസ്പറേറ്റ്ലി സീക്കിങ് സൂസൻ, ക്രോക്കഡൈൽ ഡൻഡീ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനാണ് മാർക്ക് ബ്ലം. 1970 ൽ ന്യൂജേഴ്സിയിൽ ജനിച്ച മാർക്ക് ബ്ലും  നാടകങ്ങളിലൂടെയാണ് ശ്രദ്ധ നേടുന്നത്. തുടർന്നാണ് ബി​ഗ് സ്ക്രീനിൽ എത്തിയത്. 1983 ൽ പുറത്തിറങ്ങിയ ലവ് സ്റ്റിക്കാണ് ആദ്യ ചിത്രം. ആമസോൺ സീരീസ് മൊസാർട്ട് ഇൻ ദി ജം​ഗിൾ, നെറ്റ്ഫ്ലിക്സ് സീരീസ് യു എന്നിവയിലാണ് അവസാനം അഭിനയിച്ചത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

എയര്‍ ഇന്ത്യ ജീവനക്കാരുടെ സമരം തുടരുന്നു, കൂടുതല്‍ വിമാനങ്ങള്‍ റദ്ദാക്കി, യാത്രക്കാരുടെ പ്രതിഷേധം

ലോക കേരള സഭ ജൂണ്‍ 13 മുതല്‍ 15 വരെ തിരുവനന്തപുരത്ത്

പെരിയ ഇരട്ടക്കൊലക്കേസ് പ്രതിയുടെ മകന്റെ വിവാഹത്തില്‍ പങ്കെടുത്തു; കോണ്‍ഗ്രസ് നേതാവിനെതിരെ നടപടി

കള്ളക്കടല്‍: കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്രകള്‍ ഒഴിവാക്കണം

വേനല്‍മഴ കനക്കുന്നു; ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത; മൂന്നു ജില്ലകളില്‍ ഉഷ്ണ തരംഗ മുന്നറിയിപ്പ്