ചലച്ചിത്രം

പൃഥ്വിക്ക് പകരം റാണ ദഗുബാട്ടി, ബിജു മേനോന്റെ റോളിൽ ഈ താരം; അയ്യപ്പനും കോശിയും തെലുങ്കിലേക്ക് 

സമകാലിക മലയാളം ഡെസ്ക്


 
പൃഥ്വിരാജും-ബിജു മേനോനും ഒന്നിച്ച തിയറ്ററുകളിൽ ഏറെ ഹിറ്റായ ചിത്രമാണ് അയ്യപ്പനും കോശിയും. ഇരുവരും മിന്നും പ്രകടനം കാഴ്ചവച്ച ചിത്രം ഇപ്പോഴിതാ തെലുങ്കിലേക്ക് റീമേക്ക് ചെയ്യുകയാണ്. തെലുങ്കിലെ പ്രമുഖ നിർമാണ കമ്പനിയായ സിതാര എന്റെർടെയിൻമെന്റ്സാണ് റീമേക്ക് അവകാശം സ്വന്തമാക്കിയിരിക്കുന്നത്. 

റീമേക്ക് വാർത്തകൾ പുറത്തുവരുന്നതിനൊപ്പം പ്രേക്ഷകരുടെ ആകാംഷയ്ക്കുള്ള ഉത്തരവും എത്തിക്കഴിഞ്ഞു. തെലുങ്കിൽ അച്ചപ്പനും കോശിയും ആകുന്നതാര്? റാണ ദഗുബാട്ടി, നന്ദമുറി ബാലകൃഷ്ണ എന്നിവരാണ് തെലുങ്ക് പതിപ്പിൽ പ്രധാന വേഷത്തിലെത്തുന്നത്. റാണ ദ​ഗുബാട്ടി കോശിയായി എത്തുമ്പോൾ അയ്യപ്പൻ നായരായി നിർമ്മാതാക്കൾ പരി​ഗണിക്കുന്നത് നടൻ നന്ദമൂരി ബാലകൃഷ്ണ എന്ന ബാലയ്യയെ ആണ്. ‌

റാണ ദഗുബാട്ടി ഇതിനോടകം കരാർ ഒപ്പിട്ടു കഴിഞ്ഞു എന്നാണ് റിപ്പോർട്ടുകൾ. ചിത്രത്തിലെ മറ്റ് അഭിനേതാക്കളെ തീരുമാനിച്ചു കഴിഞ്ഞാൽ ഉടൻ ചിത്രീകരണം തുടങ്ങും. സിനിമയിൽ സംവിധായകൻ രഞ്ജിത് അവതരിപ്പിച്ച കുര്യൻ ജോൺ, അയ്യപ്പന്റെ ഭാര്യ കണ്ണമ്മ എന്നിങ്ങനെ നീളുന്ന മറ്റ് കഥാപാത്രങ്ങൾ ആരൊക്കെ ചെയ്യും എന്നാണ് ഇനി പുറത്തുവരാനുള്ളത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തനിക്കെതിരെ ഗൂഢാലോചന നടത്തുന്നു, ശോഭാ സുരേന്ദ്രനും നന്ദകുമാറിനുമെതിരെ ഡിജിപിക്ക് പരാതി നല്‍കി ഇ പി ജയരാജന്‍

കിക്ക് ബോക്സിങ്ങും പെൺകുട്ടികളുമായി കറക്കവും; കുപ്രസിദ്ധ മോഷ്ടാവ് ജിമ്മൻ കിച്ചു പിടിയിൽ

കനത്ത ചൂട്; കണ്ണൂരിലും തൃശൂരിലും വയലുകളില്‍ തീ പിടിത്തം

48 മണിക്കൂര്‍ ഇനി പ്രചാരണത്തില്‍ പങ്കാളിയാവരുത്, കെസിആറിനെ വിലക്കി തെരഞ്ഞെടുപ്പ് കമ്മീഷന്‍

മേയർ-ബസ് ഡ്രൈവർ തർക്കം; സിസിടിവി മെമ്മറി കാർഡ് കാണാത്തതിൽ കേസ്