ചലച്ചിത്രം

മകൾക്കൊപ്പമുള്ള ചിത്രം; ആ കൊച്ചിന് കൊറോണയുണ്ടോ എന്ന് നോക്കാൻ കമന്റ്; മറുപടിയുമായി ആര്യ

സമകാലിക മലയാളം ഡെസ്ക്

റിയാലിറ്റി ഷോ ബി​ഗ്ബോസിൽ മത്സരാർത്ഥിയായതിന് ശേഷം ന‌ടി ആര്യയ്ക്ക് നേരെ സൈബർ ആക്രമം രൂക്ഷമാണ്. ഇപ്പോൾ മകൾക്കൊപ്പമുള്ള ചിത്രത്തിന് മോശം കമന്റ് ചെയ്ത ആൾക്ക് താരം നൽകിയ മറുപടിയാണ് ശ്രദ്ധ നേടുന്നത്. കൊറോണ ഭീതിയുടെ പശ്ചാത്തലത്തിൽ താൻ വീട്ടിൽ തന്നെ കഴിയുകയാണ് എന്നാണ് മകളെ ഉമ്മവെക്കുന്ന ചിത്രത്തിനൊപ്പം താരം കുറിച്ചത്. 

കൊച്ചിനെ പിടിച്ചല്ലേ നീ സത്യം ചെയ്തത്, ആ കൊച്ചിന് കൊറോണ വന്നോ എന്ന് നോക്കൂ എന്നായിരുന്നു വിമർശകന്റെ കമന്റ്. ‘എന്റെ കുഞ്ഞു വെറും എട്ടു വയസ്സുള്ള ഒരുകുട്ടിയാണ്. ആ കുഞ്ഞിന് കൊറോണ ബാധ ഏൽക്കും എന്നതിനെ പറ്റിയാണ് നിങ്ങൾ സംസാരിക്കുന്നത്. കൂടുതൽ ഒന്നും പറയാനില്ല. കൊറോണ വെറും ഒരു തമാശയല്ല. ജീവന് തന്നെ ഭീഷണിയായ വൈറസിൽ നിന്നും മകളെ രക്ഷിക്കാനുളള ത്രാണി തനിക്കുണ്ടെന്നും എന്നാൽ തന്നെപ്പോലെയുള്ള വൈറസുകളെ എങ്ങനെ നേരിടണമെന്ന് അറിയില്ലെന്നും ആര്യ മറുപടിയായി കുറിച്ചു. ആര്യയെ പിന്തുണച്ച് നിരവധി ആളുകളാണ് രംഗത്തുവന്നത്. 

എന്നെക്കുറിച്ചും മകളെക്കുറിച്ചും അന്വേഷിക്കുന്നവരോട്... ഞാനും എന്റെ കുഞ്ഞ് മോളും നന്നായി ഇരിക്കും. കഴിഞ്ഞ ഒരാഴ്ചയായി ഞങ്ങൾ വീട്ടിൽ അടച്ചിരിക്കുകയാണ്. ലെറ്റ്സ് ഫൈറ്റ് കൊറോണ ദിവസങ്ങൾ ഞങ്ങൾ ഒന്നിച്ചു സന്തോഷത്തോടെ ആഘോഷിക്കുകയാണ്.  ഈ സമയവും കടന്നുപോകും. ഇതിനെ നമുക്ക് ഒന്നിച്ചു നേരിടാം. സുരക്ഷിതരായിരിക്കൂ. വീട്ടിൽ ഇരിക്കൂ. കഷ്ടപ്പെടുന്നവർക്കു വേണ്ടി പ്രാർത്ഥക്കൂ. എന്നെ വെറുക്കുന്നവരുടെ ശ്രദ്ധയ്ക്ക്. ഈ ചിത്രത്തിൽ എന്റെ കുഞ്ഞ് ഉള്ളതിനാൽ മോശം കമന്റുകൾ പോസ്റ്റ് ചെയ്യരുത്. ഇൻബോക്സിൽ വൃത്തികേട് അയക്കാം. എല്ലാ തരത്തിലുള്ള വിമർശനങ്ങളും അതിൽ സ്വീകരിക്കും. നന്ദി- എന്ന കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

സൂര്യാഘാതം; സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം