ചലച്ചിത്രം

ഷാരുഖ് ഖാന്റെ 'സർക്കസ്' ദൂരദർശനിൽ വീണ്ടും; നാളെ മുതൽ കാണാം

സമകാലിക മലയാളം ഡെസ്ക്

ലോക്ക്ഡൗണിനെ തുടർന്ന് വീടിനുള്ളിൽ കഴിയുന്നവരുടെ ബോറടി മാറ്റാനായി രാമായണത്തിന് പിന്നാലെ മറ്റൊരു സൂപ്പർ ഹിറ്റ് സീരീസ് കൂടി എത്തുന്നു. ഷാരുഖ് ഖാൻ പ്രധാന വേഷത്തിൽ എത്തിയ സർക്കസാണ് ദൂരദർശനിലേക്ക് തിരിച്ചുവരുന്നത്. 1989 ൽ പുറത്തിറങ്ങിയ ഈ സീരീസിലൂടെയാണ് ഷാരുഖ് ഖാൻ ബോളിവുഡ് സിനിമലോകത്തേക്ക് എത്തുന്നത്. ‌

ഞായറാഴ്ച രാത്രി എട്ടു മണി മുതൽ സീരീസ് പ്രദർശനം ആരംഭിക്കുമെന്ന് ദൂരദർശൻ അറിയിച്ചു. അസീസ് മിർസയും  ക​ഗുന്ദൻ ഷാ എന്നിവർ ചേർന്നാണ് സീരീസ് ഒരുക്കിയത്. ഷാരുഖ് ഖാനെ കൂടാതെ രേണുക ഷഹാനെയും നടനും സംവിധായകനുമായ അഷുതോഷ് ​ഗൗരികാർ എന്നിവരും സീരിയലിൽ അഭിനയിക്കുന്നുണ്ട്. 

സർക്കസ് കൂടാതെ രജിത് കപൂർ അഭിനയിച്ച ഭ്യോംകേഷ് ഭാഷിയും ദുരദർശനിലേക്ക് തിരിച്ചെത്തുന്നുണ്ട്. ഇന്നു  മുതലാണ് സീരീസ് സംപ്രേഷണം ചെയ്യുന്നത്. ‌ശ​നി​യാ​ഴ്ച മു​ത​ലാണ് രാമായണം അസീസ് മിർസയാണ് സീരീസ് ഒരുക്കിയത്. രാ​വി​ലെ ഒ​ൻ​പ​ത് മു​ത​ലാണ് 10 വ​രെ​യും രാ​ത്രി ഒ​ൻ​പ​ത് മു​ത​ൽ 10 വ​രെ​യു​മാ​ണ് സീ​രി​യ​ൽ. 1987ലാ​ണ് ആ​ദ്യ​മാ​യി രാ​മാ​യ​ണം ദൂ​ര​ദ​ര്‍​ശ​ന്‍ വ​ഴി പ്ര​ക്ഷേ​പ​ണം ചെ​യ്ത​ത്. സി​നി​മ സം​വി​ധാ​യ​ക​ന്‍ രാ​മ​ന​ന്ദ സാ​ഗ​ര്‍ ആ​ണ് ഈ ​പ​ര​മ്പ​ര​യു​ടെ നി​ര്‍​മാ​താ​വ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

സൂര്യാഘാതം; സംസ്ഥാനത്ത് 497 പശുക്കൾ ചത്തു

ഖലിസ്ഥാൻ ഭീകരൻ നിജ്ജറിന്റെ കൊലപാതകം; 3 ഇന്ത്യൻ പൗരൻമാർ അറസ്റ്റിൽ

ക്ഷേത്രങ്ങളിൽ അരളിപ്പൂ വേണോ? ദേവസ്വം ബോർഡ് തീരുമാനം ഇന്ന്

പരശുറാം എക്സ്‌പ്രസ് ഒന്നര മണിക്കൂർ വൈകും; ട്രെയിൻ സമയത്തിൽ മാറ്റം