ചലച്ചിത്രം

പോക്കിരിരാജയിലെ 'ആത്ത',  നടി പാർവൈ മുനിയമ്മ അന്തരിച്ചു

സമകാലിക മലയാളം ഡെസ്ക്

മധുരൈ; തമിഴ് സിനിമകളിലൂടെ തെന്നിന്ത്യയിൽ ശ്രദ്ധേയയായ നടിയും ​നാടൻപാട്ട് ​ഗായികയുമായ പാർവെെ മുനിയമ്മ അന്തരിച്ചു. 83 വയസ്സായിരുന്നു. വാർധക്യസഹജമായ രോ​ഗങ്ങളെ തുടർന്ന് ദീർഘനാളായി ചികിത്സയിലായിരുന്നു. മധുരെെയിലെ വീട്ടില്‍ വച്ചായിരുന്നു അന്ത്യം. 

ക്ഷേത്രങ്ങളിൽ നാടൻ പാട്ടുകൾ പാടിയാണ് മുനിയമ്മ ശ്രദ്ധ നേടുന്നത്. തുടർന്ന് 2003 ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ധൂളിലൂ‌ടെയാണ് അരങ്ങേറ്റം കുറിക്കുന്നത്. മുനിയമ്മ പാടി അഭിനയിച്ച് ധൂളിലെ ''സിങ്കം പോല'' എന്ന ​ഗാനം ഏറെ ശ്രദ്ധ നേടിയിരുന്നു. വിദ്യാസാ​ഗറാണ് ചിത്രത്തിന് വേണ്ടി സം​ഗീതമൊരുക്കിയത്. മമ്മൂട്ടിക്കൊപ്പം പോക്കിരിരാജ എന്ന ചിത്രത്തിലും ശ്രദ്ധേയമായ വേഷത്തിൽ എത്തി. 

തൊരണെെ, കോവിൽ, തമിഴ്പടം, മാൻകരാട്ടെ, വെങ്കെെ, വീരം, ഒരു സെക്കന്റ് ക്ലാസ് യാത്ര തുടങ്ങി മുപ്പത്തിയഞ്ചോളം ചിത്രങ്ങളിൽ വേഷമിടുകയും അവയിൽ ചിലതിൽ ​ഗാനം ആലപിക്കുകയും ചെയ്തിട്ടുണ്ട്.

2017 മുതൽ മുനിയമ്മ സിനിമയിൽ സജീവമായിരുന്നില്ല. വിശാൽ, ധനുഷ്, ശിവകാർത്തികേയൻ എന്നിവരാണ് മുനിയമ്മയുടെ ചെലവുകൾ നോക്കിയിരുന്നത്. എം.ജി.ആർ  വെൽഫെയർ ഫൗണ്ടേഷന്റെ ഭാ​ഗമായി അന്നത്തെ തമിഴ്നാട് മുഖ്യമന്ത്രിയായിരുന്ന ജയലളിത മുനയമ്മയ്ക്ക് 6 ലക്ഷം രൂപ അവുനദിച്ച് നൽകുകയും ചെയ്തിരുന്നു. 2012 ൽ തമിഴ്നാട് സർക്കാർ കലെെമാമണി പുരസ്കാരം നൽകി ആദരിച്ചു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്:മൂന്നാം ഘട്ടം ഇന്ന്, 11 സംസ്ഥാനങ്ങളില്‍ ജനവിധി

രാത്രി വാഷിങ് മെഷീന്‍ ഓണ്‍ ചെയ്ത് ഉറങ്ങാന്‍ പോകുന്ന ശീലമുണ്ടോ? അരുത് ! നിര്‍ദേശവുമായി കെഎസ്ഇബി

കള്ളക്കടല്‍ പ്രതിഭാസം, ഇന്നും കടലാക്രമണത്തിന് സാധ്യത; ജാഗ്രതാ നിര്‍ദേശം

സെഞ്ച്വറി കരുത്ത് ! സൂര്യകുമാര്‍ തിളങ്ങി, സണ്‍റൈസേഴ്സ് ഹൈദരാബാദിനെ വീഴ്ത്തി മുംബൈ ഇന്ത്യന്‍സ്

പാലക്കാട് ട്രെയിന്‍ ഇടിച്ച് കാട്ടാന ചെരിഞ്ഞു; ലോക്കോ പൈലറ്റിനെതിരെ കേസെടുക്കും