ചലച്ചിത്രം

'നിങ്ങളുടെ ഭക്ഷണത്തിന്റെ ഫോട്ടോ പോസ്റ്റ് ചെയ്യാൻ പറ്റിയ സമയമല്ല ഇത്'; സാധികയുടെ പോസ്റ്റിന് രൂക്ഷ വിമർശനം

സമകാലിക മലയാളം ഡെസ്ക്

കൊറോണ വൈറസ് പടർന്നു പിടിക്കുന്ന പശ്ചാത്തലത്തിൽ രാജ്യം ലോക്ക്ഡൗണിലാണ്. ഈ സമയത്ത് ഭക്ഷണത്തിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെക്കരുത് എന്ന് വ്യക്തമാക്കി രം​ഗത്തെത്തിയിരിക്കുകയാണ് നടി സാധിക. ഭക്ഷണം കിട്ടാത്തവർ നിരവധി പേർ ഉണ്ടെന്നും അതിനാൽ അവരെ കൂടുതൽ ബുദ്ധിമുട്ടിക്കരുത് എന്നുമാണ് സാധിക കുറിച്ചത്. 

'ദയവ് ചെയ്തു നിങ്ങള്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ ഈ അവസരത്തില്‍ ഇടരുതെന്ന് ഒരു അപേക്ഷയുണ്ട്. കാരണം അത്തരം ആഹാരങ്ങള്‍ പോയി കഴിക്കാന്‍ നിവൃത്തിയില്ലാതെ ഒരുപാട് ആളുകള്‍ നമുക്ക് ഇടയില്‍ ഇപ്പോള്‍ ഉണ്ട് . സഹായിച്ചില്ലെങ്കിലും അവരെ കൂടുതല്‍ ബുദ്ധിമുട്ടിക്കാതെയും, വിഷമിപ്പിക്കാതെയും സഹായിക്കുക'- എന്നായിരുന്നു സാധിക അടുത്തിടെ കുറിച്ചത്.

എന്നാൽ സാധികയുടെ പോസ്റ്റിന് താഴെ രൂക്ഷ വിമർശനമാണ് ഉയരുന്നത്. സാധികക്ക് ആത്മാർത്ഥത ഇല്ലെന്നും പ്രശസ്തിക്കു വേണ്ടി മാത്രമാണ് ഇത്തരത്തിൽ പോസ്റ്റുകൾ ചെയ്യുന്നത് എന്നുമാണ് വിമർശനം ഉയരുന്നത്. നിത്യവൃത്തിക്ക് വകയില്ലാത്തവന്റെ മൊബൈല്‍ നെറ്റ് ആരാണ് ചാര്‍ജ് ചെയ്തു കൊടുക്കുക എന്ന് ചിലര്‍ ചോദിക്കുന്നു. കഴിഞ്ഞ ദിവസം വീട്ടില്‍ ബിരിയാണിയുണ്ടാക്കിയ ചിത്രം പങ്കുവച്ച് നടി അര്‍ച്ചന സുശീലന് കടുത്ത വിമര്‍ശനം ഏല്‍ക്കേണ്ടി വന്നിരുന്നു. സഹതാരത്തെ അപമാനിക്കാൻ വേണ്ടിയാണ് ഇത്തരത്തിൽ പോസ്റ്റിട്ടത് എന്നും വിമർശനം ഉയരുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും