ചലച്ചിത്രം

മകനെ മടിയിലിരുത്തി പാട്ടുപാടി ജയൻ ചേർത്തല; കയ്യടിച്ച് സോഷ്യൽ മീഡിയ; വിഡിയോ

സമകാലിക മലയാളം ഡെസ്ക്


ലോക്ക്ഡൗണിൽ ആയതോടെ വീട്ടിലിരുന്നു കുടുംബത്തിനൊപ്പം സമയം ചെലവഴിക്കുകയാണ് എല്ലാവരും. തിരക്കുകൾ കാരണം മാറ്റിവെക്കേണ്ടിവന്ന പല കഴിവുകളും പൊടിതട്ടിയെടുക്കുകയാണ് ഭൂരിഭാ​ഗം പേരും. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് നടൻ ജയൻ ചേർത്തല സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ​ഗാനമാണ്. ‌‌

മകനെ മടിയിലിരുത്തി നാടൻ പാട്ടു പാടുകയാണ് ജയൻ ചേർത്തല. 'രമണനും പ്രിയ മദനനൊത്ത് ആ മരത്തണലിൽ' എന്നു തുടങ്ങുന്ന ​ഗാനമാണ് ജയൻ ആലപിക്കുന്നത്. അച്ഛന്റെ പാട്ട് ആസ്വദിച്ചിരിക്കുകയാണ് മകൻ. എന്തായാലും അച്ഛന്റെ പാട്ടിനും മകന്റെ ചിരിക്കും മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. ‌‌

നല്ല നടന്‍ മാത്രമല്ല, ഗായകന്‍ കൂടിയാണല്ലോയെന്നും സിനിമയിലും പാടണമെന്നുമുള്ള പ്രശംസകളുമായി ആരാധകര്‍ രംഗത്തു വന്നിട്ടുണ്ട്. പലരുടെയും ഉള്ളില്‍ ഒളിച്ചിരുന്ന ഇത്തരം കഴിവുകള്‍ പുറത്തു വരികയാണെന്നും പലരും അഭിപ്രായപ്പെടുന്നു. നേരത്തെ ഒരു ഹിന്ദി ഗാനം ആലപിക്കുന്ന നടന്‍ സൈജു കുറുപ്പിന്റെ വീഡിയോയും വൈറലായിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ