ചലച്ചിത്രം

കൈയിൽ തോക്കുമായി നിൽക്കുന്ന കൊച്ചുകുറുമ്പി  ഇന്ന് താരസുന്ദരി; ആരെന്ന് മനസിലായോ

സമകാലിക മലയാളം ഡെസ്ക്

രാജ്യം ലോക്ക്ഡൗണിലായതോടെ താരങ്ങളെല്ലാം വീടിനുള്ളിൽ കഴിയുകയാണ്. കുടുംബത്തിനൊപ്പവും വളർത്തു മൃ​ഗങ്ങൾക്കൊപ്പവുമെല്ലാം സമയം ചെലവഴിക്കുകയാണ് താരങ്ങൾ. അതിനിടെ പഴയ ചിത്രങ്ങൾ പങ്കുവെച്ച് ആരാധകരെ അമ്പരപ്പിക്കുന്നവരുമുണ്ട്. ‌ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഹിറ്റാകുന്നത് ഒരു കൊച്ചു കുറുമ്പിയുടെ ചിത്രമാണ്. കൈയിൽ തോക്കുമായി നിൽക്കുകയാണ് ഒരു കുട്ടിത്താരം. ബോളിവുഡ് നടി തപ്സി പന്നുവാണ് കുട്ടിക്കാലത്തെ തന്റെ രസികൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്. 

'ഈ ചിത്രത്തിന് പിന്നിലെ കഥയൊന്നും തനിക്ക് ഓര്‍മ്മയില്ല. എന്നാല്‍ എന്ന് മുതല്‍ക്കാണ് തനിക്ക് കൊലപാതക വാസന തുടങ്ങിയതെന്ന് ഇപ്പോഴാണ് ഓര്‍മ വന്നത്,' എന്ന അടിക്കുറിപ്പിലാണ് ചിത്രം പോസ്റ്റ് ചെയ്തിരിക്കുന്നത്. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിക്കുന്നത്. സാന്‍ഡ് കി ആന്‍ഖ് എന്ന സിനിമയ്ക്ക് വേണ്ടി ഇത്രയും നേരത്തെ തയ്യാറെടുപ്പ് തുടങ്ങിയിരിന്നു അല്ലേ'  എന്നാണ് താരത്തിന്റെ പുതിയ ചിത്രം ഥപ്പടിന്റെ സംവിധായകൻ കുറിച്ചത്. ചിത്രത്തിൽ ഷാർപ്പ് ഷൂട്ടറായാണ് താരം എത്തിയത്. 

ലോക്ക്ഡൗണിന്റെ ആദ്യ രണ്ട് ദിവസങ്ങളില്‍ തന്റെ ആദ്യകാലത്തെ സിനിമാചിത്രീകരണ ഓര്‍മകളും ആദ്യ പൊതുപരിപാടിക്കായി തയ്യാറാവുന്നതിന്റെ ചിത്രവുമൊക്കെ തന്റെ ഇന്‍സ്റ്റഗ്രാമിലൂടെ നടി പങ്കുവെച്ചു. ഇതിനു മുൻപും തന്റെ ബാല്യകാല ചിത്രങ്ങൾ താരം പങ്കുവെച്ചിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

അപകടമുണ്ടായാല്‍ പൊലീസ് വരുന്നതുവരെ കാത്തു നില്‍ക്കണോ ?; അറിയേണ്ടതെല്ലാം

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു