ചലച്ചിത്രം

'രൺബീറിനോട് ഏത് നടിക്കാണ് 'നോ'പറയാനാവുക, എന്നാൽ ഞാൻ പറഞ്ഞു'

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് താരം സഞ്ജയ് ദത്തിന്റെ ബയോപിക്ക് സഞ്ജു വലിയ വിജയമായിരുന്നു. രൺബീർ കപൂറാണ് ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തിയത്. ചിത്രത്തിലെ നായികയായി ആദ്യം പരി​ഗണിച്ചിരുന്നത് സൂപ്പർ താരം കങ്കണ റണാവത്തിനെയാണ്. ചിത്രത്തിൽ അഭിനയിക്കണം എന്ന ആവശ്യവുമായി രൺബീർ തന്റെ വീട്ടിൽ വന്നെന്നും എന്നാൽ താൻ നോ പറയുകയായിരുന്നു എന്നുമാണ് കങ്കണയുടെ വെളിപ്പെടുത്തൽ. 

'സഞ്ജുവിലെ കഥാപാത്രവുമായി രൺബീർ കപൂർ എന്റെ വീട്ടിലെത്തി. എന്നാൽ കഥാപാത്രം എനിക്ക് അത്ര ഇഷ്ടമായില്ല. ചിത്രത്തിൽ എനിക്ക് കാര്യമായി ഒന്നും ചെയ്യാനുണ്ടായിരുന്നില്ല. അതുകൊണ്ട് രൺബീറിനോട് നോ പറഞ്ഞു. ചിന്തിച്ചു നോക്കൂ മറ്റേത് നടിക്കാണ് നോ പറയാൻ സാധിക്കുക'.- കങ്കണ പറഞ്ഞു. 

താൻ ചെയ്ത സിനിമകൾ കാരണമല്ല ചെയ്യാത്ത സിനിമകൾ കാരണമാണ് ഇവിടെ നിൽക്കുന്നത് എന്നാണ് താരം പറയുന്നത്. സുൽത്താനിലേക്കും തന്നെ വിളിച്ചിരുന്നു. നോ പറഞ്ഞതിന് പിന്നാലെ ആദിത്യ ചോപ്ര എന്നെ വിളിച്ച് ഒരിക്കലും ഒരുമിച്ച് വർക്ക് ചെയ്യില്ലെന്ന് പറഞ്ഞതായും താരം വ്യക്തമാക്കി. നടി മധുബാലയുടെ ബയോപിക്കിൽ അഭിനയിക്കാൻ താൽപ്പര്യമുണ്ടെന്നും താരം വ്യക്തമാക്കി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ