ചലച്ചിത്രം

നടൻ നസീറുദ്ദീൻ ഷായെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെന്ന് വാർത്ത; പ്രതികരണവുമായി മകൻ

സമകാലിക മലയാളം ഡെസ്ക്

ണ്ട് ദിവസത്തിൽ ഇന്ത്യൻ സിനിമ ലോകത്തിന് നഷ്ടമായത് പ്രതിഭാധനരായ രണ്ടു താരങ്ങളേയാണ്. നികത്താനാവാത്ത നഷ്ടത്തിന്റെ  ഞെട്ടലിൽ ഇരിക്കുമ്പോഴാണ് മറ്റൊരു വാർത്ത കൂടി സിനിമപ്രേമികളെ തേടി എത്തുന്നത്. ഹിന്ദി സിനിമയിലെ മികച്ച നടന്മാരിൽ ഒരാളായ നസീറിദ്ദീൻ ഷായെ അനാരോ​ഗ്യത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സോഷ്യൽ മീഡിയയിൽ വലിയരീതിയിൽ ഇത് പ്രചരിച്ചു. താരത്തിന്റെ ആരോ​ഗ്യനിലയെക്കുറിച്ച് അന്വേഷിച്ച് നിരവധി ആരാധകർ പോസ്റ്റുകളിട്ടു. തുടർന്ന് പ്രിതികരണവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നസീറുദ്ദീൻ ഷായുടെ മകനും നടനുമായ വിവാൻ ഷാ. 

അച്ഛന്റെ ആരോ​ഗ്യസ്ഥിതിയെക്കുറിച്ച് പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും അത് വിശ്വസിക്കരുതെന്നുമാണ് വിവാൻ ട്വിറ്ററിൽ കുറിച്ചത്. "എല്ലാം നന്നായിരിക്കുന്നു. ബാബയ്ക്ക് ഒരു കുഴപ്പവുമില്ല. അദ്ദേഹത്തിന്‍റെ ആരോഗ്യസ്ഥിതിയെക്കുറിച്ചുള്ള പ്രചരണങ്ങളെല്ലാം വ്യാജമാണ്. അദ്ദേഹം നന്നായി പോകുന്നു." വിവാൻ കുറിച്ചു. 

കൂടാതെ ലോകത്തിൽ നിന്ന് വിടപറഞ്ഞ ഇർഫാൻ ഖാനും ഋഷി കപൂറിനും ആദരാഞ്ജലി അർപ്പിക്കാനും താരം മറന്നില്ല. ഇര്‍ഫാന്‍ ഭായിക്കും ചിന്തു ജീക്കും (ഋഷി കപൂര്‍) വേണ്ടി പ്രാര്‍ഥിക്കുന്നു. അവരെ ഒരുപാടു മിസ് ചെയ്യുന്നു. അവരുടെ കുടുംബങ്ങളോട് അഗാധമായ വ്യസനം രേഖപ്പെടുത്തുന്നു. ഹൃദയം കൊണ്ട് ഞങ്ങള്‍ അവര്‍ക്കെല്ലാമൊപ്പമുണ്ട്. ഞങ്ങള്‍ എല്ലാവരെയും സംബന്ധിച്ച് വലിയ നഷ്ടമാണ് ഇത്"

എന്തായാലു നസീറുദ്ദീനിന്റെ ആരോ​ഗ്യത്തെക്കുറിച്ച് വിവാൻ തന്നെ രം​ഗത്തെത്തിയത് ആരാധകർക്ക് ആശ്വാസമായിട്ടുണ്ട്. നിരവധി ആരാധകരാണ് താരത്തിന് ആയുരാരോഗ്യസൗഖ്യം നേർന്നിരിക്കുന്നത്. അദ്ദേഹത്തെക്കൂടി നഷ്ടപ്പെടാൻ വയ്യെന്നും അവർ പറയുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലാംഘട്ടത്തില്‍ 62.31 ശതമാനം പോളിങ്; ബംഗാളില്‍ 75.66%, കശ്മീരില്‍ 35.75%

വണ്ടാനം മെഡിക്കല്‍ കോളജില്‍ 10 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു, 24 കാരന്‍ അറസ്റ്റില്‍

കോഴിക്കോട് ജില്ലാ ജയിലില്‍ സംഘര്‍ഷം, ജാമ്യത്തിലിറങ്ങിയ തടവുകാര്‍ അതിക്രമിച്ചു കയറി; 3 ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്

മുംബൈയില്‍ നൂറ് അടി ഉയരമുള്ള കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണു; എട്ട് മരണം; 59 പേര്‍ക്ക് പരിക്ക്; വീഡിയോ

'നിനക്ക് വെള്ളം വേണോ? വേണ്ട കയര്‍ മതി'; ഓടി രക്ഷപ്പെടുന്നതിനിടയില്‍ കിണറ്റില്‍ വീണ ഇരട്ടക്കൊലക്കേസ് പ്രതിയെ പിടികൂടി പൊലീസ്