ചലച്ചിത്രം

ഞാൻ 2014 ൽ പ്രിയങ്ക ചോപ്രയെ വിവാഹം കഴിച്ചിരുന്നു; സോഷ്യൽ മീഡിയയിൽ സ്റ്റാറായി താരത്തിന്റെ 'ആദ്യ ഭർത്താവ്'

സമകാലിക മലയാളം ഡെസ്ക്

പ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നത് നടി പ്രിയങ്ക ചോപ്രയെക്കുറിച്ചുള്ള രസകരമായ വെളിപ്പെടുത്തലാണ്. നിക് ജൊനാസിനെ വിവാഹം കഴിക്കുന്നതിന് മുൻപ് പ്രിയങ്ക ചോപ്ര തന്നെ വിവാഹം കഴിച്ചിട്ടുണ്ടെന്നാണ് ഒരു ആരാധകൻ പറയുന്നത്. കഴുത്തിൽ മാല ചാർത്തിയാൽ വിവാഹം കഴിഞ്ഞുവെന്നാണ് ഇന്ത്യയിലെ സംസ്കാരം എന്നു പറഞ്ഞുകൊണ്ടാണ് വർഷങ്ങൾക്ക് മുൻപ് നടന്ന ഒരു ഓർമ പങ്കുവെച്ചിരിക്കുന്നത്. എന്തായാലും രസകരമായ തുറന്നു പറച്ചിൽ ആരാധകർക്കിടയിൽശ്രദ്ധ നേടുകയാണ്. 

ബ്രണ്ടൻ ഷൂസ്റ്റർ എന്ന ആളുടേതാണ് വെളിപ്പെടുത്തൽ. പ്രിയങ്ക അമേരിക്കയിൽ എത്തിയപ്പോൾ ഇയാൾ പ്രിയങ്കയെ മാലയിട്ട് സ്വീകരിച്ചിരുന്നു. ഇതോടെ താൻ ചെറിയ സെലിബ്രിറ്റിയായി മാറിയെന്നാണ് അദ്ദേഹം കുറിക്കുന്നത്. അമേരിക്കൻ ടെലിവിഷൻ അവതാരകായ ക്രിസി ട്രെെ​ഗൻ‍റെ രസകരമായ ട്വീറ്റാണ് ഈ വെളിപ്പെടുത്തലിന് കാരണമായത്. 

നിങ്ങള്‍ എന്നെങ്കിലും പ്രശസ്തനായിട്ടുണ്ടോ, ഒരു നിമിഷത്തേക്കാണെങ്കിലും. ഒരു പരസ്യത്തിന്റെ പശ്ചാത്തല ശബ്ദമായിട്ടോ, അല്ലെങ്കില്‍ വലിയൊരു സിനിമയുടെ അണിയറയിലോ. വിഡ്ഢിത്തരമാണെങ്കിലും സത്കാരങ്ങള്‍ക്കിടയില്‍ ആളുകളോട് പങ്കുവെയ്ക്കുന്ന ചില കാര്യങ്ങള്‍. അതെനിക്ക് കാണണം എന്നാണ് ക്രിസ് ട്രൈ​ഗൻ കുറിച്ചത്. 

ഇത് ഷെയർ ചെയ്തുകൊണ്ട് ബ്രണ്ടൻ ഷൂസ്റ്ററിന്റെ കമന്റ് ചെയ്തത് ഇങ്ങനെയാണ്. 2014 ൽ ഞാൻ പ്രിയങ്ക ചോപ്രയെ വിവാഹം കഴിച്ചു. തമ്പയിലെ ​ഗ്രീൻ കാർപ്പെറ്റിൽ വച്ച് പ്രിയങ്കയുടെ കഴുത്തിൽ മാലയിട്ടു.  ഇന്ത്യൻ സംസ്കാരത്തിൽ ഇത് കല്യാണ കഴിക്കുന്നതിന്റെ പ്രതീകമാത്മകമാണെന്ന് എനിക്ക് അന്ന് വലിയ അറിവില്ലായിരുന്നു. ഇതോടെ ബ്രണ്ടൻ ഷൂസ്റ്ററി വൻ സെലിബ്രിറ്റിയായിരിക്കുകയാണ്. ആദ്യ ഭർത്താവിനെ അന്വേഷിച്ച് പ്രിയങ്ക വരുമെന്നാണ് ചിലരുടെ കമന്റ്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

മുഖം വികൃതമായ നിലയില്‍, അനിലയുടെ മരണം കൊലപാതകമെന്ന് സഹോദരന്‍; വീട്ടിലെത്തിച്ചത് ബൈക്കിലെന്ന് പൊലീസ്

'തന്റെ കഥ അടിച്ചുമാറ്റിയതെന്ന് പൂർണ്ണ ഉറപ്പുള്ള ഒരാൾക്കേ ഇത് പറ്റൂ'; നിഷാദ് കോയയ്ക്ക് പിന്തുണയുമായി ഹരീഷ് പേരടി

ഇന്ത്യന്‍ സുഗന്ധവ്യഞ്ജന ഉത്പന്നങ്ങളില്‍ കീടനാശിനിയുടെ അംശം; റിപ്പോര്‍ട്ടുകള്‍ തള്ളി എഫ്എസ്എസ്‌എഐ

മുസ്തഫിസുറിനു പകരം സാന്റ്‌നര്‍; ചെന്നൈക്കെതിരെ പഞ്ചാബ് ആദ്യം ബൗള്‍ ചെയ്യും