ചലച്ചിത്രം

സൂര്യയുടെ സിനിമകള്‍ക്ക് കേരളത്തിലും വിലക്കുണ്ടാകും, അപര്‍ണ നായികയായ സിനിമയും തിയറ്ററില്‍ അനുവദിക്കില്ല? 

സമകാലിക മലയാളം ഡെസ്ക്

കോവിഡ് 19നെത്തുടർന്ന് രാജ്യം മുഴുവൻ ലോക്ക്ഡൗൺ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തിൽ സിനിമകൾ ഓൺലെെൻ പ്ലാറ്റ്ഫോമുകളിൽ റിലീസ് ചെയ്യാനുള്ള നീക്കത്തിനെതിരെ കേരളത്തിലെ തിയ്യറ്റർ ഉടമകളും രം​ഗത്ത്. മുതൽ മുടക്ക് കുറവുള്ള സിനിമകൾ ഓൺലെെനിൽ റിലീസ് ചെയ്യുന്ന കാര്യം ആലോചിക്കുമെന്ന് മലയാള സിനിമയിലെ ചില നിർമ്മാതാക്കൾ‌ പറഞ്ഞിരുന്നു. എന്നാൽ ഇത് ഭാവിയിൽ തിയ്യറ്ററുകൾ പൂട്ടേണ്ട സാഹചര്യത്തിലേക്ക് നയിക്കുമെന്നാണ് ആശങ്ക. 

തമിഴ് നടൻ സൂര്യയുടെ ചിത്രങ്ങൾക്ക് തീയേറ്റർ വിലക്ക് ഏർപ്പെടുത്താനുള്ള തമിഴ്നാട്ടിലെ തിയ്യറ്റർ ഉടമകളുടെ നീക്കത്തിനൊപ്പം കേരളത്തിലെ തിയ്യറ്റർ ഉടമകളും  നിൽക്കുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന സൂചനകൾ. താരത്തിന്റെ ഭാര്യയും നടിയുമായ ജ്യോതികയുട‌െ ചിത്രത്തിന്റെ റിലീസുമായി ബന്ധപ്പെട്ട പ്രശ്നങ്ങളുടെ പേരിലാണ് കടുത്ത നടപടി. സൂര്യയുടെ നിർമാണ കമ്പനിയായ  ‘ടു ഡി എന്റര്‍റൈന്‍മെന്റ്സ്' ആണ് ചിത്രം നിർമിക്കുന്നത്. 

സൂര്യ അഭിനയിക്കുന്നതും ടു ഡി എന്റര്‍റൈന്‍മെന്റ്സ് നിർമിക്കുന്നതുമായ ചിത്രങ്ങള്‍ തിയ്യറ്റര്‍ റിലീസ് ചെയ്യേണ്ടതില്ല എന്നതാണ് തമിഴ്നാട് തിയേറ്റര്‍ ആന്‍ഡ്‌ മള്‍ട്ടിപ്ലെക്സ് ഓണേര്‍ അസോസിയേഷന്‍റ തീരുമാനം. സുധാ കൊങ്കര സംവിധാനം ചെയ്യുന്ന ‘സൂരറൈ പോട്ര്’ ആണ് ഇനി റിലീസ് ആകാനുള്ള സൂര്യ ചിത്രം. മലയാളി താരം അപര്‍ണ ബാലമുരളിയാണ് സൂര്യയുടെ നായികയായി എത്തുന്നത്‌.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്