ചലച്ചിത്രം

'പതിയെ വളർന്നാൽ മതി, നിന്നെ കുഞ്ഞുവാവയായി കണ്ട് മതിയായില്ല'; മകളുടെ പിറന്നാൾ ദിനത്തിൽ ദുൽഖർ

സമകാലിക മലയാളം ഡെസ്ക്

കൾ മറിയം അമീറ സൽമാന്റെ മൂന്നാം പിറന്നാൾ ആഘോഷമാക്കുകയാണ് നടൻ ദുൽഖർ സൽമാൻ. മനോഹരമായ കുറിപ്പിനൊപ്പമാണ് ദുൽഖർ തന്റെ കൺമണിയ്ക്ക് പിറന്നാൾ ആശംസകൾ നേർന്നിരിക്കുന്നത്. വളരെ പെട്ടെന്നാണ് നീ വളരുന്നതെന്നും ഒരു സെന്റൻസ് മുഴുവനായി പറയാൻ നിനക്ക് ഇപ്പോൾ സാധിക്കുന്നുണ്ടെന്നുമാണ് ദുൽഖർ കുറിക്കുന്നത്. നിന്റെ കുസൃതികൾ കണ്ട് മതിവന്നില്ലെന്നും ഞങ്ങളുടെ കുഞ്ഞു മകളായി എന്നുമിരിക്കണമെന്നും താരം ആവശ്യപ്പെടുന്നുണ്ട്. മകൾക്കൊപ്പം കളിക്കുന്ന ചിത്രത്തിനൊപ്പമാണ് താരത്തിന്റെ പോസ്റ്റ്. 

ദുൽഖർ സൽമാന്റെ കുറിപ്പ് വായിക്കാം

'സന്തോഷകരമായ ബര്‍ത്ത്‌ഡേ ഡാര്‍ലിങ് മറീ... നിന്റെ പ്രായത്തിനൊത്ത് ഞങ്ങളെല്ലാവരും നിന്നോടൊപ്പം ചേരുമ്പോള്‍ നീ പറയുന്നു, ഞാനിപ്പോള്‍ വലിയ കുട്ടിയായെന്ന്. നീ പറയുന്നത് ശരിയായിരിക്കാം. വളരെ പെട്ടെന്നാണ് നീ വളരുന്നത്. ഒരു സെന്റൻസ് പൂർണമാക്കി സംസാരിക്കാൻ നിനക്കാവുന്നുണ്ട്. മൂന്നു വയസുകാരിയായ നീ ഇപ്പോൾ വലിയ പെൺകുട്ടിയാണ്. രാജകുമാരിയുടെ വേഷത്തിൽ നീ വട്ടം ചുറ്റും. നിന്റേതായ കളികൾ കണ്ടുപിടിക്കും. ഞങ്ങൾക്ക് കഥകൾ പറഞ്ഞുതരും. ശരിയാണ് ഇപ്പോൾ നീ വലിയ പെൺകുട്ടിയാണ്. നീ സ്വന്തമായി നടക്കും, ഓടും. പിന്നെ ചാടാനും പഠിച്ചു. നീ ഇപ്പോൾ വലിയ പെൺകുട്ടിയാണ്. 
പതുക്കെ വളർന്നാൽ മതി ഡാർലിങ്. കുഞ്ഞായിത്തന്നെ ഇരിക്കൂ. ഞങ്ങൾ ആദ്യമായി നിന്നെ കണ്ടതുപോലെ. ആദ്യമായി നിന്നെ കയ്യിലെടുക്കുകയും കരച്ചിൽ കേൾക്കുകയും ചെയ്ത പോലെ. ആദ്യമായി മാലാഖയെക്കാണാനായി അവർ തിരക്കുകൂട്ടിയ ആ ദിവസം. അതുപോലെ കൊച്ചു കുഞ്ഞായിരിക്കൂ. അങ്ങനെ കണ്ട് മതിയായില്ല. എന്നും നീ ഞങ്ങള്‍ക്ക് കുഞ്ഞുവാവ തന്നെയാണ്. നീ വലുതായെന്ന് ഈ ലോകം മുഴുവന്‍ പറഞ്ഞാലും.. ഇത്ര പെട്ടെന്ന് വലുതാകല്ലേ.. കുഞ്ഞുവാവയായിരിക്കൂ. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ