ചലച്ചിത്രം

'ഹലോ മാമുക്കോയ ആണോ? നിങ്ങള് മയ്യത്തായില്ലേ?'; രാവിലെ മുതൽ ഫോൺ കോൾ, നട്ടം തിരിഞ്ഞ് താരം; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

'നിങ്ങൾ മരിച്ചോ?' എന്ന് ചോദിച്ചുകൊണ്ടുള്ള ഫോൺ വിളി എത്തിയിട്ടുണ്ടോ? ഇപ്പോൾ തന്റെ മരണവാർത്ത അന്വേഷിക്കുന്നവരോട് മറുപടി പറഞ്ഞ് നട്ടം തിരിഞ്ഞിരിക്കുകയാണ് നടൻ മാമുക്കോയ. നിങ്ങള് മയ്യത്തായില്ലേ എന്ന് ചോദിച്ചുകൊണ്ട് നേരം വെളുത്തപ്പോൾ മുതൽ ആറാമത്തെ ഫോൺ കോളാണ് താരത്തിന് ലഭിക്കുന്നത്. രസകരമായാണ് ഇതിന് മാമുക്കോയ മറുപടി നൽകുന്നത്. ഇപ്പോൾ താൻ മരിച്ചിട്ടില്ലെന്നും എപ്പോൾ വേണമെങ്കിലും മരിക്കാമെന്നും പറയുന്നു. കൂടാതെ ഇനി താൻ ശരിക്ക് മരിക്കുമ്പോൾ മാത്രം വിളിച്ചാൽ മതിയെന്നും താരം പറയുന്നുണ്ട്. 

വ്യാജ വാർത്തയ്ക്കെതിരെയുള്ള കാമ്പെയിനിന്റെ ഭാ​ഗമായി പുറത്തിറക്കിയ വിഡിയോയിലാണ് താരത്തിന്റെ രസികൻ പ്രകടനം. ഇൻഫർമേഷൻ ആൻഡ് പബ്ലിക് റിലേഷൻസ് വകുപ്പാണ് വിഡിയോ പുറത്തിറക്കിയിരിക്കുന്നത്. പണിയില്ലാത്ത കുറെ പേര് പടച്ചു വിടുന്ന വാർത്ത വിശ്വസിക്കാൻ കുറേപേർ തയാറാവുന്നതാണ് ഇത്തരം കാര്യങ്ങൾ കാട്ടുതീ പോലെ പടർന്നു പിടിക്കാൻ കാരണമാവുന്നതെന്ന് താരം പറയുന്നു. ഇതും കൂടി ചേർത്ത് നാലാമത്തെ തവണയാണ് താൻ മരിക്കുന്നതെന്നും ഒരു വാർത്ത കണ്ടാൽ അത് സത്യമാണോ എന്നറിഞ്ഞതിന് ശേഷം മാത്രമേ സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കാവൂ എന്നും താരം പറയുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഡ്രൈവിങ് ടെസ്റ്റ്: സര്‍ക്കുലറിന് സ്‌റ്റേ ഇല്ല; പരിഷ്‌കരണവുമായി മുന്നോട്ടു പോകാമെന്ന് ഹൈക്കോടതി

ആരാധകര്‍ക്കായി... മറഡോണയുടെ മൃതദേഹം സെമിത്തേരിയില്‍ നിന്നു മാറ്റണം; ആവശ്യവുമായി മക്കള്‍

രജനീകാന്തിന്റെ ജീവിതം സിനിമയാവുന്നു; ബയോപിക്കിന്റെ അവകാശം സ്വന്തമാക്കി സാജിദ് നദിയാവാല

വയറുവേദനയുമായെത്തി; യുവതിയുടെ വയറ്റില്‍ നിന്ന് പത്തുകിലോഗ്രാമിലേറെ ഭാരമുള്ള മുഴ നീക്കം ചെയ്തു

രാഹുല്‍ഗാന്ധി റായ്ബറേലിയിലേക്ക്; 11 മണിക്ക് പത്രിക സമര്‍പ്പിക്കും; റോഡ് ഷോ