ചലച്ചിത്രം

'പൂക്കളുമായി ചെന്ന ആളെ അമ്മ ചീത്ത പറഞ്ഞു ഓടിച്ചു', ലിസിയെ ഞെട്ടിക്കാൻ നോക്കിയ കല്യാണിക്ക് സംഭവിച്ചത്

സമകാലിക മലയാളം ഡെസ്ക്

ദേഴ്സ് ഡേയിൽ രസകരമായ അനുഭവം പങ്കുവെച്ചിരിക്കുകയാണ് പ്രിയദർശൻ- ലിസി ദമ്പതികളുടെ മകളും നടിയുമായ കല്യാണി പ്രിയദർശൻ. അമേരിക്കയിൽ പഠിക്കുന്ന സമയത്താണ് മദേഴ്സ് ഡേയിൽ അമ്മയെ സർപ്രൈസ് ചെയ്യിക്കാൻ കല്യാണിയും അനിയനും ഒരു പദ്ധതി തയ്യാറാക്കുന്നത്. അമ്മയ്ക്ക് ഇഷ്ടപ്പെട്ട നിറത്തിലുള്ള പൂക്കൾ ഒരു സുഹൃത്തു വഴി ചെന്നൈയിലെ വീട്ടിലേക്ക് അയക്കാനാണ് തീരുമാനിച്ചത്. എന്നാൽ പൂക്കൾ അയച്ചു കൊടുത്തതിന് ശേഷം ശരിക്കും ഞെട്ടിയത് കല്യാണിയായിരുന്നു. പൂക്കൾ വാങ്ങിവെക്കുന്നതിന് പകരം പൂക്കളുമായി ചെന്ന ആളെ ലിസി ഓടിച്ചുവിടുകയാണ് ചെയ്തത്. 

‘അമ്മയ്ക്കു പ്രിയപ്പെട്ട മഞ്ഞ,ഓറഞ്ചു പൂക്കൾ നൽകാനാണു പറഞ്ഞിരുന്നത്. അതുപോലെ തന്നെ ചെയ്തു. പഠിക്കുന്ന സമയമായതിനാല്‍ ഫോൺ ഓഫ് ചെയ്തിരുന്നു. പിന്നീട് എടുത്തു നോക്കിയപ്പോൾ അതിൽ കുറെ തവണ സുഹൃത്തു ചെന്നൈയിൽനിന്നു വിളിച്ചതു കണ്ടു. സത്യത്തിൽ പേടിച്ചുപോയി. തിരിച്ചു വിളിച്ചപ്പോൾ അവളാകെ പരിഭ്രമിച്ചിരിക്കുന്നു. പൂക്കളുമായി ചെന്ന ആളെ അമ്മ ചീത്ത പറഞ്ഞു ഓടിച്ചുവത്രെ. എന്തിനാണെന്നറിയില്ല. ഞാൻ വേഗം അമ്മയെ വിളിച്ചു.’

‘അപ്പോഴാണ് അമ്മ അറിയുന്നതു മദേഴ്സ് ഡെ ആണെന്നും പൂക്കൾ ‍ഞങ്ങൾ അയച്ചതാണെന്നും. അന്നു ചെന്നൈയിൽ എന്തോ ബോംബ് ഭീഷണി ഉണ്ടായിരുന്ന സമയമാണ്. ആര് അയച്ചതാണെന്നു കൃത്യമായി പറയാതെ പൂക്കൾ കിട്ടിയപ്പോൾ അമ്മ കരുതി ആരോ ബോംബ് കൊടുത്തു വിട്ടതായിരിക്കുമെന്ന്. പൂക്കൾ അയച്ച ആളുടെ പേരു ചോദിച്ചപ്പോൾ എന്റെ സുഹൃത്തിന്റെ പേരാണു പറഞ്ഞത്. അത് അമ്മയ്ക്കു അറിയുന്ന പേരുമായിരുന്നില്ല. അങ്ങനെ മദേഴ് ഡെ അമ്മ മറക്കാത്തതാക്കി തന്നു.’- കല്യാണി പറഞ്ഞു. അതിനുശേഷം അമ്മയ്ക്ക് പൂക്കൾ അയച്ചുകൊടുത്തിട്ടില്ലെന്നാണ് താരം പറയുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലയാള സിനിമയുടെ 'സുകൃതം'; സംവിധായകന്‍ ഹരികുമാര്‍ അന്തരിച്ചു

ഹാക്കര്‍മാര്‍ തട്ടിപ്പ് നടത്തിയേക്കാം; ആന്‍ഡ്രോയിഡ് ഉപയോക്താക്കള്‍ക്ക് സുരക്ഷാ മുന്നറിയിപ്പ്

'കുഴല്‍നാടന്‍ ശല്യക്കാരനായ വ്യവഹാരി';ആരോപണം ഉന്നയിച്ചവര്‍ മാപ്പുപറയണമെന്ന് സിപിഎം

ക്രിക്കറ്റ് കളിക്കിടെ പന്ത് വന്നടിച്ചത് ജനനേന്ദ്രിയത്തില്‍; 11കാരന്‍ മരിച്ചു

സുഹൃത്തിന്റെ വിവാഹത്തിനായി എത്തി; കന്യാകുമാരിയില്‍ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ കടലില്‍ മുങ്ങിമരിച്ചു