ചലച്ചിത്രം

മീരയൊക്കെ എന്റെ പുറകെ നടക്കുകയാണെന്ന് വ്യാജന്റെ സന്ദേശം; അയാളെ സൂക്ഷിക്കണമെന്ന് താരത്തിന്റെ മറുപടി; വിഡിയോ

സമകാലിക മലയാളം ഡെസ്ക്

ടുത്തിടെയാണ് നടി ഭാവന, സ്വാതി റെഡ്ഡി തുടങ്ങിയ നടിമാർ വ്യാജ ഫേയ്സ്ബുക്ക് അക്കൗണ്ടിനെതിരെ രം​ഗത്തെത്തിയത്. ഇപ്പോൾ വ്യാജനെതിരെ രൂക്ഷ വിമർശനവുമായി രം​ഗത്തെത്തിയിരിക്കുകയാണ് നടി മീര നന്ദൻ. തന്റെ പേരിൽ അക്കൗണ്ട് ഉണ്ടാക്കി മറ്റുള്ളവർക്ക് മെസേജ് അയക്കുന്നു എന്നാണ് താരം പറയുന്നത്. കൂടാതെ താരത്തിന്റെ പേരു പറഞ്ഞ് മറ്റുള്ളവരെ പറ്റിക്കാനും ഇയാൾ ശ്രമം നടത്തുന്നുണ്ട്. ഫേയ്സ്ബുക്ക് ലൈവിൽ വന്നാണ് താരം ആരാധകരോട് വ്യാജനെക്കുറിച്ച് തുറന്നു പറഞ്ഞത്. 

ഇന്നലെ വൈകിട്ട് എന്റെ സുഹൃത്ത് വിളിച്ചു. വിപിന്‍ എന്ന ആളെ അറിയുമോ എന്നു ചോദിച്ചു, ഫോട്ടോഗ്രാഫറാണെന്നാണ് അറിഞ്ഞത്. മീരയൊക്കെ മെസേജ് അയക്കാറുണ്ട്, ഫോട്ടോ എടുക്കുമോ എന്ന് ചോദിക്കാറുണ്ടെന്നുമൊക്കെ ഇയാള്‍ മറ്റുള്ളവരോട് പറഞ്ഞു നടക്കുന്നതായി സുഹൃത്ത് പറഞ്ഞു. മീര ഇയാളെ അറിയുമോ എന്ന് എന്നോടു ചോദിച്ചു, വിപിന്‍ എന്ന പേരില്‍ ഒരു ഫോട്ടോഗ്രാഫറെ എനിക്ക് അറിയില്ല. മീരയൊക്കെ എന്റെ പുറകെ നടക്കുകയാണ് എന്റെ ഫോട്ടോഷൂട്ടിന് വേണ്ടിയെന്നാണ് മറ്റുള്ളവരോട് പറയുന്നത്. പലയാളുകള്‍ക്കും മെസേജിന്റെ സ്‌ക്രീന്‍ഷോട്ട് എടുത്ത് അയയ്ക്കാറുണ്ട് ഇയാള്‍, പക്ഷേ ഈ സ്‌ക്രീന്‍ഷോട്ടില്‍ കാണുന്ന മീരാനന്ദന്‍ എന്ന് പറയുന്ന പേജില്‍ ബ്ലൂ ടിക്ക് ഇല്ല. അതുകൊണ്ട് തന്നെ ഇത് വ്യാജ പ്രൊഫൈല്‍ ആണെന്നത് വ്യക്തമാണ്. ഞാന്‍ ഫെയ്‌സ്ബുക്കില്‍ തീരെ ആക്ടീവ് അല്ല. മെസഞ്ചറോ കാര്യങ്ങളോ നോക്കാറുമില്ല.’ - താരം വിഡിയോയിൽ പറയുന്നു. 

പാലക്കാട് സ്വദേശിയാണ് ഇത്തരം വ്യാജ പ്രചരണം നടത്തുന്നത് എന്നാണ് താരം പറയുന്നത്. ദുബായിൽ ജോലി ചെയ്യുന്ന ഇയാൾ ഫെയ്ക് പ്രൊഫൈല്‍ ഒക്കെ ഉണ്ടാക്കാന്‍ വിരുതനാണെന്നും തന്റെ പേരിലും ഫെയ്ക്ക് ഐ ഡി ഉണ്ടാക്കിയിട്ടുണ്ടെന്നും താരം പറയുന്നു. മറ്റുള്ളവരെ പറ്റിച്ച് ഇയാള്‍ക്ക് എന്താണ് നേടാന്‍ ഉള്ളതെന്ന് അറിയില്ല. ഞാന്‍ എന്റെ സുഹൃത്തുക്കള്‍ക്കൊപ്പം മാത്രമാണ് ഫോട്ടോഷൂട്ട് നടത്താറുള്ളത്. അത് പറഞ്ഞ് ആരുടെയും പുറകെ നടക്കാറുമില്ലെന്നും താരം വ്യക്തമാക്കി. താനയച്ചതാണെന്നും പറഞ്ഞ് തന്റെ സുഹൃത്തുക്കൾക്ക് ലഭിച്ച സന്ദേശത്തിന്റെ സ്ക്രീൻ ഷോട്ടുകളും താരം പങ്കുവെച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ