ചലച്ചിത്രം

28 വർഷം മുൻപ് കുട്ടി നിക്കറിൽ, ഇന്ന് ഞങ്ങൾ ഇങ്ങനെ; സഹോദരിമാർക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് സൂപ്പർ സംവിധായകൻ

സമകാലിക മലയാളം ഡെസ്ക്

ഴയ ഓർമകളും സന്തോഷങ്ങളുമെല്ലാം പങ്കുവെക്കുന്ന തിരക്കിലാണ് സിനിമ താരങ്ങൾ. നടനും സംവിധായകനുമായ ദിലീഷ് പോത്തനും ഇപ്പോൾ ഇതേ വഴിയിലാണ്. സഹോദരിമാർക്കൊപ്പമുള്ള തന്റെ കുട്ടിക്കാല ചിത്രമാണ് താരം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുന്നത്. 28 വർഷം മുൻപുള്ളതാണ് ചിത്രം. 

മൂവരും ഒന്നിച്ചുള്ള കുട്ടിക്കാല ചിത്രവും ഇപ്പോഴത്തെ ചിത്രവുമാണ് താരം പോസ്റ്റ് ചെയ്തിരിക്കുന്നത്.  ” 28 വർഷം മുൻപ് ഒരു ദിലീഷ് ഫിലിപ്പും ജിൻസി ഫിലിപ്പും ജോയ്സി ഫിലിപ്പും ഉണ്ടായിരുന്നു. ഇന്നവർ ദിലീഷ് പോത്തനും ജിൻസി സനിലും ജോയ്സി കെവിനുമാണ്,സഹോദരങ്ങൾ, ജീവിതം മാറും, സ്നേഹം നിലനിൽക്കും” എന്ന അടിക്കുറിപ്പിലാണ് ചിത്രങ്ങൾ പങ്കുവെച്ചത്. 

ആരാധകർ ഏറ്റെടുക്കുകയാണ് ചിത്രം. അന്നും വയറു നിറച്ചിട്ടുണ്ട് എന്നാണ് നടി സുരഭി ലക്ഷ്മി കുറിച്ചത്. അതിനിടെ ദിലീഷ് ഫിലിപ്പ് എങ്ങനെയാണ് ദിലീഷ് പോത്തനായത് എന്നാണ് ചില ആരാധകരുടെ സംശയം. നിരവധി പേരാണ് ഈ ചോദ്യം ചോദിച്ചിരിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമേഠിയിലേക്കില്ല; രാഹുല്‍ ഗാന്ധി റായ്ബറേലിയില്‍ മത്സരിച്ചേക്കും, റിപ്പോര്‍ട്ട്

സഡന്‍ ബ്രേക്കിട്ട് സ്വര്‍ണവില; മാറ്റമില്ലാതെ 53,000ന് മുകളില്‍ തന്നെ

തൃശൂരില്‍ നിന്ന് കാണാതായ അമ്മയും കുഞ്ഞും പുഴയില്‍ മരിച്ചനിലയില്‍

പന്നു വധ ശ്രമം; ​ഗൂഢാലോചനയ്ക്ക് പിന്നിൽ 'റോ'യുടെ വിക്രം യാദവ്; വെളിപ്പെടുത്തൽ

പലിശ വായ്പാ തുക കൈയില്‍ കിട്ടിയ ശേഷം മാത്രം; ധനകാര്യസ്ഥാപനങ്ങള്‍ തെറ്റായ പ്രവണതകള്‍ അവസാനിപ്പിക്കണമെന്ന് ആര്‍ബിഐ