ചലച്ചിത്രം

അന്യ സംസ്ഥാന തൊഴിലാളികളെ ബസിൽ നാട്ടിൽ എത്തിച്ചു; ബോളിവുഡിന് അഭിമാനമായി സോനു സൂദ്

സമകാലിക മലയാളം ഡെസ്ക്


ലോക്ക്ഡൗണിൽ വിവിധ സ്ഥലങ്ങളിൽ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളികൾ കാൽനടയായി സ്വന്തം നാടുകളിലേക്ക് പോയത് നമ്മൾ കണ്ടതാണ്. പാതിവഴിയിൽ ജീവൻ പൊലിഞ്ഞവരും നിരവധിയാണ്. ഇപ്പോൾ 350 അന്യ സംസ്ഥാന തൊഴിലാളികളെ നാടുകളിലേക്ക് കയറ്റി അയച്ച് കയ്യടി നേടുകയാണ് ബോളിവുഡ് താരം സോനു സൂദ്. 

മഹാരാഷ്ട്രയിൽ കുടുങ്ങിയ വിവിധ സംസ്ഥാനങ്ങളിലെ തൊഴിലാളികളെ നാട്ടിലേക്ക് കയറ്റി അയക്കുകയാണ് താരം. തിങ്കളാഴ്ച കർണാടകയിലേക്കുള്ള തൊഴിലാളികളെയാണ് കയറ്റി അയച്ചത്. പത്ത് ബസുകളാണ് ഇതിനായി താരം ഒരുക്കിയത്. ഇനിയുള്ള ദിവസങ്ങളിൽ ബിഹാർ, ഉത്തർപ്രദേശ്, ഒഡിഷ, ജാർഖണ്ഡ് എന്നിവിടങ്ങളിലേക്കും തൊഴിലാളികളെ എത്തിക്കും. 

സർക്കാരിന്റെ പിന്തുണയോടെയാണ് താരം തൊഴിലാളികളെ സഹായിക്കുന്നത്. ആരോ​ഗ്യപ്രവർത്തകരുടേയും പൊലീസുകാരുടേയും പ്രവർത്തനങ്ങളിൽ പ്രചോദനം ഉൾക്കൊണ്ടാണ് ഇവരെ സഹായിക്കാൻ തീരുമാനിച്ചത് എന്നാണ് താരം പറയുന്നത്. തൊഴിലാളികളെ ബസിൽ കയറ്റി യാത്ര അയക്കുന്ന സോനുവിന്റെ ചിത്രങ്ങളും വിഡിയോയും സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയാണ്. പ്രമുഖർ ഉൾപ്പടെ നിരവധിപേരാണ് താരത്തെ പ്രശംസിച്ചുകൊണ്ട് രം​ഗത്തെത്തിയത്.

നിങ്ങളെയോർത്ത് അഭിമാനിക്കുന്നുവെന്നാണ് സോനുവിനെ അഭിനന്ദിച്ച് സംവിധായക ഫറ ഖാന്‍ കുറിച്ചത്. സിനിമയിൽ മാത്രമാണ് വില്ലനെന്നും ജീവിതത്തിൽ നിങ്ങൾ ഹീറോ ആണെന്നുമാണ് ആരാധകരുടെ കമന്റ്. ആദ്യമായല്ല സോനു സഹായവുമായി മുന്നോട്ടുവരുന്നത്.  നിരവധി പാവപ്പെട്ടവര്‍ക്ക് താരം ദിവസവും ഭക്ഷണം കൊടുക്കുന്നുണ്ട്. നേരത്തെ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി ആറ് നിലയുള്ള തന്റെ ഹോട്ടല്‍ താരം വിട്ടു കൊടുത്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ആശ്വാസം; കൊടും ചൂട് കുറയുന്നു; ഉഷ്ണ തരംഗ മുന്നറിയിപ്പ് പിന്‍വലിച്ചു

ഡാ.. ദര്‍ശാ ഇറങ്ങിവാടാ പട്ടി..!; സിംഹത്തെ വെല്ലുവിളിച്ച് ചാക്കോച്ചൻ, ചിരിപ്പിച്ച് '​ഗർർർ' ടീസർ

വേനലവധിക്ക് ശേഷം സ്‌കൂളുകള്‍ ജൂണ്‍ മൂന്നിന് തുറക്കും

'വോട്ട് എല്ലാ വര്‍ഷവും ചെയ്യാറുണ്ട്, ഇപ്പോള്‍ ഓണ്‍ലൈനായിട്ടൊക്കെ ചെയ്യാമല്ലോ'; ജ്യോതികയ്ക്ക് ട്രോള്‍

'സഖാവെ ഇരുന്നോളൂ, എംഎല്‍എയ്ക്ക് മുന്‍ സീറ്റ് ഒഴിഞ്ഞു കൊടുത്തു; മെമ്മറി കാര്‍ഡ് കാണാതായതില്‍ കണ്ടക്ടറെ സംശയം; അവന്‍ ഡിവൈഎഫ്‌ഐക്കാരന്‍'