ചലച്ചിത്രം

ഹാപ്പി ഡേയ്സ് താരം നിഖിൽ സിദ്ധാർത്ഥ് വിവാഹിതനായി; ചിത്രങ്ങൾ 

സമകാലിക മലയാളം ഡെസ്ക്

ഹാപ്പി ഡേയ്സ് എന്ന തെലുങ്കു ചിത്രത്തിലൂടെ മലയാളികളുടെ ശ്രദ്ധ നേടിയ നിഖിൽ സിദ്ധാർത്ഥ് വിവാഹിതനായി. ഡോക്ടര്‍ പല്ലവി വർമയാണ് വധു. ഇന്ന് ഹൈദരാബാദിലെ ഒരു ഫാംഹൗസിൽ വച്ചു നടന്ന സ്വകാര്യ ചടങ്ങിലാണ് പല്ലവിയെ താലി ചാർത്തിയത്. ലോക്ക്ഡൗണിനെ തുടർന്ന് അടുത്ത ബന്ധുക്കൾ മാത്രമാണ് ചടങ്ങിന് എത്തിയത്. 

സ്വർണ നിറത്തിലുള്ള ഷർവാണിയായിരുന്നു നിഖിലിന്റെ വേഷം. ചുവന്ന സിൽക്ക് സാരിയിൽ സുന്ദരിയായിരുന്നു പല്ലവി. ഇരുവരും ദീർഘനാളായി പ്രണയത്തിലായിരുന്നു. ഫെബ്രുവരിയിലാണ് ഇവർ തമ്മിലുള്ള വിവാഹനിശ്ചയം കഴിഞ്ഞത്. ഏപ്രിൽ 15, 16 തിയതികളിൽ വമ്പൻ വിവാഹം നടത്താനായിരുന്നു ഇരുവരും തീരുമാനിച്ചിരുന്നത്. കൊറോണ പടർന്നു പിടിച്ച സാഹചര്യത്തിൽ തിയതി മാറ്റുകയായിരുന്നു. താരത്തിന്റെ വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ ഹിറ്റാവുകയാണ്. 

ശേഖര്‍ കമ്മൂല സംവിധാനം ചെയ്ത ഹാപ്പി ഡേയ്‌സ് 2007ലാണ് പുറത്തിറങ്ങിയത്. വരുണ്‍ സന്ദേശ്, തമന്ന എന്നിവരായിരുന്നു ചിത്രത്തിലെ മറ്റുതാരങ്ങള്‍. മലയാളത്തില്‍ മൊഴിമാറ്റിയെത്തിയ ചിത്രം കേരളത്തിലും വലിയ വിജയം നേടി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ