ചലച്ചിത്രം

ചുംബിക്കാനായി അടുത്തു വരാം അതോടെ കാമറ മറ്റെവിടേക്കെങ്കിലും പോവണം; കർശന നിയന്ത്രണത്തിൽ സീരിയൽ ഷൂട്ടിങ് പുനരാരംഭിച്ചു

സമകാലിക മലയാളം ഡെസ്ക്

ലോകം മുഴുവൻ കൊറോണ ഭീതിയിലായതോടെ സിനിമാ- സീരിയൽ ഷൂട്ടിങ്ങുകളെല്ലാം പ്രതിസന്ധിയിലാണ്. പല ഷൂട്ടിങ്ങുകളും പാതിയിൽ നിർത്തിയിട്ടിരിക്കുകയാണ്. രാജ്യത്തെ അവസ്ഥയും വ്യത്യസ്തമല്ല. എന്നാൽ ഓസ്ട്രേലിയയിൽ പ്രമുഖ ടിവി പരമ്പരയുടെ ഷൂട്ടിങ് പുനഃരാരംഭിച്ചിരിക്കുകയാണ്. സോഷ്യൽ ഡിസ്റ്റൻസിം​ഗ് ആവശ്യമായതിനാൽ കടുത്ത നിയന്ത്രണങ്ങളോടെയാണ് സീരിയൽ ഷൂട്ടിങ്. 

35 വര്‍ഷമായി സംപ്രേഷണം ചെയ്യുന്ന 'നെയ്‌ബേഴ്‌സ്' എന്ന സീരീസിന്റെ ഷൂട്ടിങ്ങാണ് പുനരാരംഭിച്ചു. ചുംബിക്കുന്നതിന്റേയും ആലിം​ഗനം ചെയ്യുന്നതിന്റേയും രം​ഗങ്ങൾ ഷൂട്ട് ചെയ്യുന്നതിൽ നിയന്ത്രണങ്ങളുണ്ട്. നടീനടന്‍മാര്‍ക്ക് ചുംബിക്കാനായി അടുത്തു വരാം. എന്നാല്‍ അതോടെ ക്യാമറ പാന്‍ ചെയ്ത് മറ്റേതെങ്കിലും രംഗങ്ങളിലേക്ക് തിരിച്ചുവിടണം. അത്തരത്തില്‍ സ്‌ക്രിപ്റ്റില്‍ മാറ്റം വരുത്തണം എന്ന നിര്‍ദേശപ്രകാരം നിരവധി മാറ്റങ്ങളോടെയാണ് ഷൂട്ടിങ്. കൂടാതെ ആക്ഷൻ രം​ഗങ്ങളും ഒഴിവാക്കും. 

രംഗങ്ങളില്‍ നടീനടന്‍മാരുടെ എണ്ണം കുറയ്ക്കണം എന്ന് നിബന്ധനയില്‍ പറയുന്നു. സര്‍ക്കാരിന്റെ നിര്‍ദേശങ്ങള്‍ പാലിക്കുന്നതിന്റെ ഭാഗമായി സെറ്റിലെത്തുന്നവരുടെയെല്ലാം ശരീരോഷ്മാവ് പരിശോധിക്കും. നടീനടന്‍മാര്‍ തന്നെ അവരവരുടെ മേക്കപ്പ് ചെയ്യണം. ഒഴിച്ചുകൂടാനാവാത്ത സാഹചര്യങ്ങളില്‍ മാത്രം ആരോഗ്യമുള്ള മേക്കപ്പ് ആര്‍ട്ടിസ്റ്റുകളെ ആശ്രയിക്കാം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്