ചലച്ചിത്രം

ജനിച്ചയുടനെ എന്റെ കുഞ്ഞിന് ഹൃദയ ശസ്ത്രക്രിയ വേണ്ടിവന്നു, ഈ മാറ്റം കരിയറിന് വേണ്ടിയല്ല, എനിക്കുവേണ്ടിത്തന്നെ: കനിഹ 

സമകാലിക മലയാളം ഡെസ്ക്

കൊറോണ മഹമാരിയോടുള്ള പോരാട്ടത്തിനിടയിൽ ആരോ​ഗ്യകരമായ ജീവിതം നയിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ഓർമ്മിപ്പിക്കുകയാണ് നടി കനിഹ. പ്രസവശേഷം താൻ പൂർവ്വസ്ഥിതിയിലേക്ക് ശരീരത്തെ വീണ്ടെടുത്തതിനെയും അതിന്റെ ആവശ്യകതകളെയും കുറിച്ച് തുറന്നെഴിതിയിരിക്കുകയാണ് താരം. ദിവസവും ഒരു മണിക്കൂർ മാത്രമ ചിലവിട്ടുകൊണ്ട് ആരോ​ഗ്യകരമായ ജീവിതരീതി ശീലമാക്കാനാണ് നടി ഓർമ്മപ്പെടുത്തുന്നത്.

കനിഹയുടെ വാക്കുകൾ

അതേ എനിക്ക് വലിയ കുഞ്ഞായിരുന്നു..ഗർഭകാലത്ത് അമിതവലുപ്പമുള്ള വയറായിരുന്നു എനിക്ക്, അത് ഞാൻ അഭിമാനത്തോടെ തന്നെ കൊണ്ടു നടന്നിരുന്നു. പല അമ്മമാരെയും പോലെ പ്രസവ ശേഷം പഴയ രൂപത്തിലേക്ക് തിരിച്ച് വരാനുള്ള അവസരം എനിക്കുണ്ടായിരുന്നില്ല. കാരണം എന്റെ കുഞ്ഞിന് ജനിച്ചയുടനെ തുറന്ന ഹൃദയ ശസ്ത്രക്രിയയ്ക്ക് വിധേയനാവേണ്ടി വന്നു. അത്ഭുതങ്ങൾ സംഭവിക്കാറുണ്ട്, എന്റെ മകൻ  അതിജീവിച്ചവനാണ്. അവൻ ജീവിതം തിരഞ്ഞെടുത്തു. 

ഈ പോസ്റ്റ് പക്ഷെ അതിനെക്കുറിച്ചല്ല, ഞാനെങ്ങനെ പഴയ രൂപത്തിലേക്ക് തിരിച്ചെത്തി എന്നതിനെക്കുറിച്ചാണ്. വളരെ ലളിതമായ ഒരു നിയമം മാത്രമേ ഞാൻ പിന്തുടർന്നൊള്ളു. നിങ്ങളുടെ ജീവിതം, നിങ്ങളുടെ ശരീരം, നിങ്ങളുടെ അവകാശം.ഈ നിമിഷം വരെ എന്റെ ശരീരത്തെക്കുറിച്ചോ ഞാൻ കുഞ്ഞിനെ നോക്കുന്ന രീതിയെക്കുറിച്ചോ ഉള്ള മറ്റുള്ളവരുടെ കമന്റുകൾ എന്നെ ബാധിച്ചിട്ടില്ല. എനിക്കെന്താണോ നേടേണ്ടത് അതിനായി ഞാൻ നിശബ്ദമായി പ്രയത്‌നിച്ചു.

ഇന്നും പലരും ചിന്തിക്കുമായിരിക്കും അല്ലെങ്കിൽ കമന്റ് ചെയ്യും എന്തിന് ഞാൻ ഫിറ്റ്‌നസ് തിരഞ്ഞെടുത്തു എന്ന്. ഞാനിതെന്റെ കരിയറിന് വേണ്ടി തിരഞ്ഞെടുത്തു എന്നായിരിക്കും നിങ്ങളിൽ പലരും കരുതുന്നത്. പക്ഷേ എന്റെ ഉത്തരം അല്ലാ എന്നാണ്. ഞാനിത് എനിക്കുവേണ്ടി ചെയ്തതാണ്. എന്റെ ആരോഗ്യകരമായ ഭാവിക്കായി ഞാൻ കരുതുന്ന സമ്പാദ്യമാണത്. അതുകൊണ്ട് ആരോഗ്യകരമായി ഭക്ഷിക്കൂ, ആരോഗ്യത്തോടെ  ഇരിക്കൂ. 
ആരോഗ്യകരമായ ഭാവി ഇന്ന് നിങ്ങളുടെ കൈയ്യിലാണ്. ഒരു ദിവസം കുറഞ്ഞത് ഒരു മണിക്കൂർ മാത്രമേ അതിനായി വേണ്ടൂ. സ്വയം നല്ല ആരോഗ്യം സമ്മാനിക്കൂ. എനിക്ക് കഴിയുമെങ്കിൽ എന്തുകൊണ്ട് നിങ്ങൾക്കായിക്കൂടാ?

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഒരു മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടറിന് കീഴില്‍ 40 ടെസ്റ്റുകള്‍; ഡ്രൈവിങ് ടെസ്റ്റ് ഇന്നുമുതല്‍

ഓവർടേക്ക് ചെയ്യുന്നതിനിടെ നിയന്ത്രണം വിട്ടു; തമിഴ്‌നാട്ടിൽ ലോറിക്ക് പിന്നിൽ ബസിടിച്ച് നാല് മരണം

ഹെല്‍മെറ്റ് ധരിച്ചത് കൊണ്ട് മാത്രം കാര്യമില്ല!, ആഘാതം കുറയ്ക്കാന്‍ ഇക്കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കണം; മുന്നറിയിപ്പ്

തുടക്കത്തില്‍ പതറി, രക്ഷകനായി ക്യാപ്റ്റന്‍, 63 റണ്‍സുമായി പുറത്താകാതെ സാം കറന്‍; സഞ്ജുവിനും സംഘത്തിനും വീണ്ടും തോല്‍വി

മംഗലപ്പുഴ പാലത്തിൽ അറ്റകുറ്റപ്പണി; ആലുവ ദേശീയപാതയിൽ നാളെ മുതല്‍ 20 ദിവസം ​ഗതാ​ഗത നിയന്ത്രണം