ചലച്ചിത്രം

ജോർദാനിലെ ആടുജീവിതത്തിന് പാക്കപ്പ്, സന്തോഷ വാർത്ത പങ്കുവെച്ച് പ‌ൃഥ്വിരാജ്

സമകാലിക മലയാളം ഡെസ്ക്

പ്രതിസന്ധികളെ തരണം ചെയ്ത് ജോർദാനിലെ ആടുജീവിതത്തിന്റെ ഷെഡ്യൂൾ പൂർത്തിയാക്കി. പൃഥ്വിരാജാണ് സന്തോഷ വാർത്ത ആരാധകരുമായി പങ്കുവെച്ചത്. സിനിമ സംഘത്തിനൊപ്പമുള്ള ഫിഷ് ഐ ഇമേജിനൊപ്പമാണ് പാക്കപ്പ് വിവരം താരം അറിയിച്ചത്. ഇതോടെ സിനിമസംഘത്തിന്റെ തിരിച്ചുവരവിനായി കാത്തിരിക്കുകയാണ് ആരാധകർ. 

ബ്ലെസി സംവിധാനം ചെയ്യുന്ന ആടുജീവിതം സിനിമയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാ​ഗങ്ങൾ ഷൂട്ട് ചെയ്യാനാണ് പൃഥ്വിരാജ് ഉൾപ്പടെയുള്ള 58 അം​ഗ സംഘം ജോർദാൻ മരുഭൂമിയിൽ എത്തിയത്. എന്നാൽ ഷൂട്ടിങ് പുരോ​ഗമിക്കുന്നതിനിടെ കൊറോണ പടർന്നു പിടിക്കുകയും ഷൂട്ടിങ് നിർത്തിവെക്കേണ്ടിവരികയുമായിരുന്നു. മാർച്ച് മാസത്തിന്റെ തുടക്കത്തിലാണ് പൃഥ്വിരാജ് ചിത്രത്തിന്റെ ഷൂട്ടിങ്ങിനായി ജോർദാനിലേക്ക് പോകുന്നത്. മൂന്ന് മാസമെടുത്ത് ശരീരഭാരം കുറച്ച ശേഷമായിരുന്നു ജോർദാനിലെ ഷൂട്ട്. 

മാര്‍ച്ച് 16 നാണ് ജോർദാനിലെ ഷൂട്ടിങ് തുടങ്ങിയത്. അപ്പോഴേക്കും കൊറോണ പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാൽ അതിനിടയിലും സംഘം പ്രത്യേക അനുമതി തേടി ഷൂട്ടിങ് തുടരുകയായിരുന്നു. എന്നാൽ ജോർദാനിൽ കർഫ്യൂ പ്രഖ്യാപിച്ചതോടെ ഷൂട്ടിങ് നിർത്തേണ്ടതായി വന്നു. അപ്പോഴേക്കും ഇന്ത്യയിലും ലോക്ക്ഡൗൺ പ്രഖ്യാപിച്ചതോടെ സംഘത്തിന് നാട്ടിലേക്ക് മടങ്ങാനാവാത്ത അവസ്ഥയായി. സിനിമ സംഘത്തിന് സുരക്ഷ ഉറപ്പാക്കണം എന്നാവശ്യപ്പെട്ട് കേന്ദ്ര- സംസ്ഥാന സർക്കാരുകൾ ജോർദാൻ ഭരണകൂടവുമായി ബന്ധപ്പെട്ടിരുന്നു. ജോർദാനിലെ ഷൂട്ടിന് ശേഷം ഒരുമാസം അൾജീരിയയിലും ചിത്രീകരണമുണ്ടാകും. 

ബിഗ് ബജറ്റ് ചിത്രമായി ഒരുങ്ങുന്ന ആടുജീവിതത്തില്‍ പൃഥ്വി നജീബായി എത്തുമ്പോൾ ഭാര്യ സൈനുവായി അഭിനയിക്കുന്നത് അമലാ പോളാണ്. വിനീത് ശ്രീനിവാസന്‍, അപര്‍ണാ ബാലമുരളി, സന്തോഷ് കീഴാറ്റൂര്‍, ലെന തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'രോഹിത് വെമുല ദളിതനല്ല'- റിപ്പോർട്ട് തള്ളി തെലങ്കാന സര്‍ക്കാര്‍; പുനരന്വേഷണം

കൊടും ചൂട് തുടരും; ഇടി മിന്നല്‍ മഴയ്ക്കും സാധ്യത; 'കള്ളക്കടലിൽ' റെഡ് അലർട്ട്

പത്തനംതിട്ടയിൽ വൃദ്ധദമ്പതികൾ വീടിനുള്ളിൽ മരിച്ച നിലയിൽ; മൃതദേഹങ്ങൾക്ക് ഒരാഴ്ചയോളം പഴക്കം

കടലില്‍ കുളിക്കുന്നതിനിടെ തിരയില്‍ പെട്ടു, പ്ലസ് ടു വിദ്യാര്‍ഥിയെ കാണാതായി

മാനുഷിക പരിഗണന; ഇറാന്‍ പിടിച്ചെടുത്ത കപ്പലിലെ 17 ഇന്ത്യക്കാരെയടക്കം മുഴുവൻ ജീവനക്കാരെയും മോചിപ്പിച്ചു