ചലച്ചിത്രം

'എന്റെ പൊന്നപ്പാപ്പ, ഞങ്ങൾ അതിനൊന്നുമല്ല മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനം കാണുന്നത്'

സമകാലിക മലയാളം ഡെസ്ക്

കൊറോണ പടർന്നു പിടിച്ചതോടെ കേരളത്തിലെ പല വീട്ടിലും മുഖ്യമന്ത്രിയുടെ പത്രസമ്മേളനം കൃത്യമായി വെക്കും. രോ​ഗബാധയെക്കുറിച്ചും സർക്കാരിന്റെ പ്രവർത്തനങ്ങളെക്കുറിച്ചും മുഖ്യമന്ത്രി പറയുന്നതു കേൾക്കാൻ കുടുംബസമേതമാണ് ടിവിയ്ക്ക് മുന്നിലിരിക്കുക. നടനും മുൻഎംപിയുമായ ഇന്നസെന്റിന്റെ വീട്ടിലും ഈ പതിവിന് മാറ്റമില്ല. മകന്റെ കുട്ടികൾക്കൊപ്പമിരുന്നാണ് ഇന്നസെന്റ് വാർത്താസമ്മാനം കണ്ടിരുന്നത്.

തന്റെ പേരക്കുട്ടികളുടെ സാമൂഹിക ബോധമോർത്ത് അദ്ദേഹം അഭിമാനിക്കുകയും ചെയ്തു. എന്നാൽ തങ്ങളുടെ കുട്ടികൾ തന്നെ അവരുടെ ഉദ്ദേശം വെളിപ്പെടുത്തുകയായിരുന്നു. വനിതയ്ക്ക് നൽകിയ അഭിമുഖത്തിലാണ് താരം ചെറുമക്കൾക്ക് മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തെക്കുറിച്ചുള്ള താൽപ്പര്യം പങ്കുവെച്ചത്. 

എന്റെ മകൻ സോണറ്റിന് ഇരട്ടക്കുട്ടികളാണ്. ഇന്നസെന്റും അന്നയും. രണ്ട് കുട്ടികളും മുഖ്യമന്ത്രിയുടെ വാര്‍ത്താ സമ്മേളനം കേള്‍ക്കാൻ എല്ലാ ദിവസവും വരും. ഹാവൂ, എന്റെ പേരക്കുട്ടികള്‍ക്ക് ഇത്രേം സാമൂഹിക ബോധമോ. അഭിമാനം സഹിക്ക വയ്യാതെ ഞാൻ നാലഞ്ചാളോട് ഫോണില്‍ വിവരം പറഞ്ഞു. ഇതുകേട്ട് ഒരു ദിവസം അവര്‍ എന്നോട് പറഞ്ഞു. എന്രെ പൊന്നപ്പാപ്പ സാമൂഹിക ബോധം കൊണ്ടൊന്നുമല്ല, സ്‍കൂള്‍ എങ്ങാനും തുറക്കുമോന്ന് അറിയാനാ ഞങ്ങള് വന്നിരിക്കുന്നത്. അത് കേട്ടപ്പോള്‍ ഒരു കാര്യം ഉറപ്പായി. ഇവര്‍ അപ്പാപ്പന് ചേര്‍ന്ന പേരക്കുട്ടികള്‍ തന്നെ- ഇന്നസെന്റ് പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്

യുവ സം​ഗീത സംവിധായകൻ പ്രവീൺ കുമാർ അന്തരിച്ചു

ട്രാവിസും നിതീഷും തിളങ്ങി; രാജസ്ഥാനെതിരെ 200 കടന്ന് ഹൈദരാബാദ്