ചലച്ചിത്രം

ചോക്ലേറ്റ് കേക്കിനേക്കാള്‍ ഇഷ്ടമാണ്; അച്ഛന് പിറന്നാള്‍ ആശംസയുമായി വിസ്മയ

സമകാലിക മലയാളം ഡെസ്ക്

ലയാളത്തിന്റെ പ്രിയനടന്റെ പിറന്നാള്‍ ആഘോഷമാക്കുകയാണ് മലയാളികള്‍. സൂപ്പര്‍താരത്തിന് ആശംസകളുമായി ഇതിനോടകം നിരവധിപേരാണ് എത്തിയത്. ഇപ്പോള്‍ തന്റെ അച്ഛന് ആശംസ അറിയിക്കുകയാണ് മകള്‍ വിസ്മയ. ചോക്ലേറ്റ് കേക്കിനേക്കാള്‍ അച്ഛനെ ഇഷ്ടമാണ് എന്നാണ് വിസ്മയ കുറിക്കുന്നത്. തന്റെ ഇന്‍സ്റ്റഗ്രാമിലൂടെയാണ് താരപുത്രി ആശംസ അറിയിച്ചത്. 

ഹാപ്പി 60 അച്ഛാ, ചോക്ലേറ്റ് കേക്കിനേക്കാള്‍ ഏറെ ഇഷ്ടമാണ്- വിസ്മയ കുറിച്ചു. മോഹന്‍ലാലിന്റെ ഒരു ബ്ലാക്ക് ആന്‍ഡ് വൈറ്റ് ചിത്രത്തിനൊപ്പമാണ് പോസ്റ്റ്. കൂടാതെ തന്റെ ചോക്ലേറ്റ് കേക്കിനോടുള്ള ഇഷ്ടം കാണിക്കുന്നതിനായി കുട്ടിക്കാല ചിത്രവും പങ്കുവെച്ചിട്ടുണ്ട്. 

ലോക്ക്ഡൗണില്‍ വീട്ടില്‍ കുടുംബത്തില്‍ നിന്ന് മാറി തായ്‌ലന്‍ഡില്‍ ചെലവഴിക്കുകയാണ് വിസ്മയ. മോഹന്‍ലാലും ഭാര്യ സുചിത്രയും മകന്‍ പ്രണവും ചെന്നൈയിലെ വീട്ടിലാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

ഓഹരി വ്യാപാര സമയം അഞ്ചുമണി വരെ നീട്ടൽ; നിർദേശം സെബി നിരസിച്ചു

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍