ചലച്ചിത്രം

'ഞാന്‍ ഇപ്പോഴും ജീവനോടെയുണ്ട്, ആളുകള്‍ എന്തിനാണ് എന്റെ മരണം ആഗ്രഹിക്കുന്നത്'

സമകാലിക മലയാളം ഡെസ്ക്

ജീവനോടെയുള്ള സെലിബ്രിറ്റികളെ സൈബറിടങ്ങളില്‍ വധിക്കുന്നത് പലപ്പോഴും നമ്മള്‍ കണ്ടിട്ടുണ്ട്. മരണവാര്‍ത്ത പുറത്തിറക്കുകമാത്രമല്ല അവരുമായുള്ള ഓര്‍മകള്‍ വരെ ചില വിരുതന്മാര്‍ പങ്കുവെക്കും. അവസാനം താന്‍ മരിച്ചിട്ടില്ലെന്ന് അവര്‍ക്കു തന്നെ തെളിയിക്കേണ്ട അവസ്ഥ വരും. പല സെലിബ്രിറ്റികളും ഇത്തരത്തില്‍ വ്യാജവാര്‍ത്തകള്‍ക്ക് ഇരയാവാറുണ്ട്. ഇപ്പോള്‍ വീണ്ടും തന്റെ മരണവാര്‍ത്ത പ്രചരിക്കുന്നതിന്റെ ദുഃഖത്തിലാണ് പ്രമുഖ ബോളിവുഡ് താരം മുംതാസ്. 

കഴിഞ്ഞ ആഴ്ചയാണ് മുംതാസ് മരിച്ചെന്ന രീതിയില്‍ വാര്‍ത്തകള്‍ വരാന്‍ തുടങ്ങിയത്. അതിന് പിന്നാലെ താന്‍ ഇതുവരെ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കിക്കൊണ്ട് മുംതാസ് രംഗത്തെത്തിയിരിക്കുകയാണ്. ആളുകള്‍ എന്തിനാണ് തന്റെ മരണം ആഗ്രഹിക്കുന്നത് എന്നാണ് ഇവര്‍ ചോദിക്കുന്നത്.

'ആളുകള്‍ എന്തിനാണ് മനപ്പൂര്‍വം ഇത് ചെയ്യുന്നത്. ഇത് എന്തെങ്കിലും തമാശയാണോ? കഴിഞ്ഞ വര്‍ഷം ഇതുപോലെയൊന്നുണ്ടായപ്പോള്‍ എന്റെ കുടുംബത്തെ വല്ലാതെ ബാധിച്ചിരുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള പലരും ആശങ്കയിലായി. ഇത് എന്നെ വല്ലാതെ ബുദ്ധിമുട്ടിച്ചു. ഈ വര്‍ഷം, എന്റെ മക്കള്‍ക്കും ചെറുമക്കള്‍ക്കും മരുമക്കള്‍ക്കും ഭര്‍ത്താവിനുമൊപ്പം ലണ്ടനിലാണ് ഞാന്‍. ലോക്ക്ഡൗണ്‍ ഞങ്ങളെ എല്ലാവരെയും ഒന്നിപ്പിച്ചു. കഴിഞ്ഞ ദിവസം വന്ന വാര്‍ത്ത കണ്ട് എന്റെ ബന്ധുക്കള്‍ ആശങ്കയിലായി. ഞാന്‍ മരിക്കണമെന്ന് ആളുകള്‍ എന്തിനാണ് ആഗ്രഹിക്കുന്നത്? സമയമാകുമ്പോള്‍ ഞാന്‍ തന്നെ പൊയ്‌ക്കോളാം'- മുംതാസ് പറഞ്ഞു. 

മരിക്കുകയാണെങ്കില്‍ തന്നെ എല്ലാവരേയും ഔദ്യോഗികമായിതന്നെ അറിയിക്കുമെന്നും താരം വ്യക്തമാക്കി. കഴിഞ്ഞ ദിവസം നിരവധി വാര്‍ത്തകളാണ് മുംതാസിന്റെ മരണത്തെക്കുറിച്ച് വന്നത്. ശനിയാഴ്ച സംസ്‌കാരം നടത്തും എന്നുവരെ വാര്‍ത്തയിലുണ്ടായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുന്നറിയിപ്പില്ലാതെ എയര്‍ ഇന്ത്യ സര്‍വീസുകള്‍ റദ്ദാക്കി; വിമാനത്താവളത്തില്‍ കുടുങ്ങി യാത്രക്കാര്‍

ദിന്‍ഡോരിയിലെ സിപിഎം സ്ഥാനാര്‍ത്ഥി പിന്മാറി; ഇന്ത്യാസഖ്യത്തിന് പിന്തുണ

കോവിഷീല്‍ഡ് വാക്‌സിന്‍ പിന്‍വലിച്ച് ആസ്ട്രാസെനെക; വാണിജ്യ കാരണങ്ങളാലെന്ന് വിശദീകരണം

'പക്വതയില്ല'; അനന്തരവൻ ആകാശ് ആനന്ദിനെ പാർട്ടി പദവികളിൽ നിന്നും നീക്കി മായാവതി

വെസ്റ്റ് നൈല്‍ ഫിവര്‍: തൃശൂരില്‍ ഒരു മരണം, ജാഗ്രതാ നടപടികളുമായി അധികൃതര്‍