ചലച്ചിത്രം

'ഉയരെ പറക്കുക' അവസാന ചിത്രത്തോടൊപ്പം സാറ കുറിച്ചു; വിമാനാപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ പ്രശസ്ത മോഡലും 

സമകാലിക മലയാളം ഡെസ്ക്

പാകിസ്ഥാനിലെ കറാച്ചിയില്‍ കഴിഞ്ഞ ദിവസം പാക് ഇന്റര്‍നാഷണല്‍ എയര്‍ലൈന്‍സ് വിമാനം തകര്‍ന്നുണ്ടായ അപകടത്തില്‍ കൊല്ലപ്പെട്ടവരില്‍ മോഡല്‍ സാറാ ആബിദും. 91ഓളം യാത്രക്കാരും എട്ട് ക്രൂ മെമ്പര്‍മാരുമടക്കം 99 പേരുണ്ടായിരുന്ന എയര്‍ബസ് എ-320 യാത്രാവിമാനം കറാച്ചി ജിന്ന അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപം ജനവാസകേന്ദ്രത്തിലാണ് തകര്‍ന്നുവീണത്.  ലാൻഡിങ്ങിന് തൊട്ടുമുമ്പായിരുന്നു അപകടം. 

യാത്രികരെ സംബന്ധിച്ചുള്ള വിവരങ്ങള്‍ സമൂഹമാധ്യമത്തില്‍ വൈറലായതിനിടെയാണ് സാറാ ആബിദിന്റെ വിവരങ്ങളും പുറത്തുവന്നത്. സാറയുടെ സുഹൃത്തുക്കള്‍ തന്നെയാണ് മരണവിവരം പുറത്തുവിട്ടത്. സാറ അപകടം അതിജീവിച്ചെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടെങ്കിലും അതു സത്യമല്ലെന്നും സുഹൃത്തുക്കള്‍ അറിയിച്ചു. 

അമ്മാവന്‍ മരണപ്പെട്ടതോടെ സാറ ലാഹോറില്‍ പോയി തിരികെ വരുന്നതിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് നടിയും ആക്റ്റിവിസ്റ്റുമായ ഫ്രീഹ അല്‍ത്താഫ് ട്വീറ്റിൽ കുറിച്ചത്. സാറ അവസാനമായി ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രവും ഇപ്പോൾ വൈറലാകുകയാണ്.  ''ഉയരെ പറക്കുക' എന്ന ക്യാപ്ഷനോടെ വിമാനത്തിൽ ഇരിക്കുന്ന ചിത്രമാണ് സാറ പോസ്റ്റ് ചെയ്തത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അമീബിക് മസ്തിഷ്‌ക ജ്വരം; ചികിത്സയിലായിരുന്ന അഞ്ച് വയസുകാരി മരിച്ചു

മേയർ ആര്യ രാജേന്ദ്രന്റെ രഹസ്യ മൊഴി ഇന്ന് രേഖപ്പെടുത്തും

ഇന്ന് മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്; മലയോരമേഖലകളില്‍ അതീവ ജാഗ്രത

അവയവം മാറി ശസ്ത്രക്രിയ: 'നാവില്‍ കെട്ടുണ്ടായിരുന്നു', ചോദ്യം ചെയ്യലില്‍ വാദം ആവര്‍ത്തിച്ച് ഡോക്ടര്‍

പ്രത്യേക മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി വൈദ്യുതി ബില്‍ അടച്ചാല്‍ ഇളവുണ്ടാകുമോ? വിശ്വസിക്കരുതെന്ന് കെഎസ്ഇബി