ചലച്ചിത്രം

നടന്‍ കിരണ്‍ കുമാറിന് കോവിഡ് സ്ഥിരീകരിച്ചു; വീട്ടില്‍ ക്വാറന്റീനില്‍

സമകാലിക മലയാളം ഡെസ്ക്

ബോളിവുഡ് നടന്‍ കിരണ്‍ കുമാറിന് കൊറോണ സ്ഥിരീകരിച്ചു. നിലവില്‍ വീട്ടില്‍ ക്വാറന്റീനില്‍ കഴിയുകയാണ് താരം. മെഡിക്കല്‍ ചെക്കപ്പിനായി മെയ് 14ന് താരം ആശുപത്രിയില്‍ എത്തിയത്. അവിടെ കൊറോണ ടെസ്റ്റ് നിര്‍ബന്ധമായിരുന്നു. അങ്ങനെയാണ് 74 കാരനായ നടന്‍ പരിശോധന നടത്തുന്നത്. വൈറസ് ബാധ സ്ഥിരീകരിച്ചെങ്കിലും തനിക്ക് പ്രകടനമായ ലക്ഷണങ്ങളൊന്നുമില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. 

കുടുംബത്തില്‍ നിന്ന് മാറി വീട്ടില്‍ തന്നെ ഒറ്റയ്ക്ക് താമസിക്കുകയാണ് കിരണ്‍ കുമാര്‍. വീട്ടിലെ രണ്ടാം നിലയില്‍ താരവും മൂന്നാം നിലയില്‍ കുടുംബവുമാണ് താമസിക്കുന്നത്. രണ്ട് ദിവസത്തിന് ശേഷം രണ്ടാമത്തെ ടെസ്റ്റ് നടത്തണമെന്നും നിലവില്‍ തനിക്ക് പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം പിടിഐയോട് പറഞ്ഞു. ഒരുകാലത്ത് സിനിമയിലും ടിവി ഷോകളിലും നിറഞ്ഞുനിന്നിരുന്ന താരമാണ് കിരണ്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

ആനുകൂല്യങ്ങള്‍ക്ക് എന്ന പേരില്‍ വോട്ടര്‍മാരുടെ പേരുകള്‍ ചേര്‍ക്കരുത്; രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് മുന്നറിയിപ്പുമായി തെരഞ്ഞെടുപ്പ് കമ്മീഷന്‍

അല്ലു അർജുന്റെ 'ഷൂ ‍ഡ്രോപ് സ്റ്റെപ്പ്'; നേരിൽ കാണുമ്പോൾ പഠിപ്പിക്കാമെന്ന് വാർണറോട് താരം

പ്രമേഹ രോ​ഗികളുടെ ശ്രദ്ധയ്‌ക്ക്; വെറും വയറ്റിൽ ഇവ കഴിക്കരുത്

ബ്രിജ് ഭൂഷണ് സീറ്റില്ല; മകന്‍ കരണ്‍ ഭൂഷണ്‍ കൈസര്‍ഗഞ്ചില്‍ ബിജെപി സ്ഥാനാര്‍ത്ഥി