ചലച്ചിത്രം

'ഞാന്‍ വീട്ടില്‍ കുടുങ്ങിക്കിടക്കുകയാണ്, എന്നെ മദ്യശാലയില്‍ എത്തിക്കൂ'; ട്രോളന് മറുപടിയുമായി സോനു സൂദ്, കയ്യടി

സമകാലിക മലയാളം ഡെസ്ക്


ന്യസംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാനായി ബസ്സുകള്‍ ഒരുക്കി നല്‍കി കയ്യടി നേടിയ ബോളിവുഡ് നടനാണ് സോനു സൂദ്. തുടര്‍ന്ന് സഹായം ആവശ്യപ്പെട്ടുകൊണ്ട് താരത്തിന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലേക്ക് നിരവധി പേരുടെ കമന്റുകള്‍ എത്തിയിരുന്നു. വിവിധ നഗരങ്ങളില്‍ കുടുങ്ങിയ അന്യ സംസ്ഥാന തൊഴിലാളികളും വിദ്യാര്‍ത്ഥികളുമെല്ലാം സോനുവിനോട് സഹായം ചോദിച്ചിരുന്നു. ഇതില്‍ നിരവധി പേര്‍ക്ക് താരം സഹായം ഉറപ്പുവരുത്തുകയും ചെയ്തു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് താരത്തിന്റെ ടാഗ് ചെയ്ത് ഒരു വിരുതനിട്ട ട്വീറ്റും അതിന് താരം നല്‍കിയ മറുപടിയുമാണ്. 

സോനു ഭായ്, ഞാന്‍ വീട്ടില്‍ കുടുങ്ങിക്കിടക്കുകയാണ്, ദയവായി എന്നെ മദ്യശാലയില്‍ എത്തിക്കൂ- എന്നായിരുന്നു ട്വീറ്റ്. ഇതിന് രസകരമായി തന്നെയാണ് താരം മറുപടി പറഞ്ഞത്. ഭായ്, നിങ്ങളെ മദ്യശാലയില്‍ നിന്ന് വീട്ടിലെത്താന്‍ എനിക്ക് സഹായിക്കാനാവും. ആവശ്യം വരുമ്പോള്‍ എന്നെ അറിയിച്ചാല്‍ മതി- താരം കുറിച്ചു. എന്തായാലും സോനുവിന്റെ മറുപടി ആരാധകരുടെ മനസു കീഴടക്കുകയാണ്. 

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ മുന്‍പന്തിയിലാണ് സോനു സൂദ്. അന്യ സംസ്ഥാന തൊഴിലാളികള്‍ക്ക് നാട്ടിലേക്ക് പോകാനായി ബസ്സുകള്‍ ഏര്‍പ്പാടാക്കിയതിന് പുറമേ ജുഹുവിലെ അദ്ദേഹത്തിന്റെ ഹോട്ടല്‍ ആരോഗ്യപ്രവര്‍ത്തകര്‍ക്കായി തുറന്നു കൊടുത്തിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഉഷ്ണതരംഗ മുന്നറിയിപ്പ്, നാലുജില്ലകളില്‍ യെല്ലോ അലര്‍ട്ട്; ജാഗ്രത, ഒറ്റപ്പെട്ട ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത

മണിക്കൂറുകള്‍ക്കകം ടിക്കറ്റ് വിറ്റുതീര്‍ന്നു; നവകേരള ബസ് ആദ്യ യാത്ര ഹിറ്റ്

19 കാരനെ സിമന്റ് മിക്സർ മെഷീനിലിട്ട് കൊന്നു, മൃതദേഹം വേസ്റ്റ് കുഴിയില്‍ തള്ളി: തമിഴ്നാട് സ്വദേശി അറസ്റ്റിൽ

'രാജ്യത്തെ പെണ്‍മക്കള്‍ തോറ്റു, ബ്രിജ്ഭൂഷണ്‍ ജയിച്ചു'; കരണ്‍ ഭൂഷണെ സ്ഥാനാര്‍ഥിയാക്കിയതില്‍ സാക്ഷി മാലിക്

'ഗുഡ്‌സ് വാഹനങ്ങളില്‍ കൊണ്ടുപോകേണ്ടവ ഇരുചക്ര വാഹനത്തില്‍ കയറ്റരുത്'; മുന്നറിയിപ്പുമായി മോട്ടോര്‍ വാഹന വകുപ്പ്