ചലച്ചിത്രം

'ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരു ആണ്‍തുണ എനിക്കും വേണം';  തുറന്നുപറഞ്ഞ് അഞ്ജലി അമീർ

സമകാലിക മലയാളം ഡെസ്ക്

ജീവിതത്തിൽ തനിക്കൊരു പങ്കാളിയെ വേണമെന്ന് തുറന്നുപറഞ്ഞ് നടി അഞ്ജലി അമീർ. ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരാണ്‍തുണ തനിക്കും വേണമെന്ന് പറഞ്ഞ നടി ജീവിതം ഒറ്റയ്ക്ക് തുഴഞ്ഞ് മടുത്തെന്നും പറയുന്നു. ഇൻസ്റ്റ​ഗ്രാമിൽ ഒരു ചിത്രത്തോടൊപ്പം പങ്കുവച്ച കുറിപ്പിലാണ് നടി തന്റെ ആഗ്രഹം പങ്കുവച്ചത്.

‘ഒറ്റയ്ക്ക് തുഴഞ്ഞ് മടുത്തു, മുങ്ങിപ്പോകുമെന്നൊരു ഭയം, ഒരു തുഴക്കാരനെ കൂടെ കൂട്ടാൻ മോഹമായി തുടങ്ങി. എന്നെ സ്നേഹിക്കാനും എനിക്ക് സ്നേഹിക്കാനും ഒരാണ് വേണം, കുരുത്തക്കേടിന് കുടപിടിക്കാനും ഇടക്ക് രണ്ട് തെറി വിളിക്കാനും,മഴ പെയ്യുമ്പോൾ വണ്ടിയെടുത്ത് കറങ്ങാനും അരണ്ട വെളിച്ചത്തിൽ തട്ട് ദോശ കഴിക്കാനും കൂടെയൊരുത്തൻ. ഏതൊരു പെണ്ണും ആഗ്രഹിക്കുന്ന ഒരാൺതുണ എനിക്കും വേണം, ജീവിതയാത്രയിൽ എന്നെ കൂടെക്കൂട്ടാൻ ധൈര്യമുളളവരുണ്ടോ ആവോ?’–അഞ്ജലി കുറിച്ചു.

മമ്മൂട്ടിയുടെ പേരന്‍പിലൂടെ തിളങ്ങിയ താരമാണ് അഞ്ജലി. ഇതിന് പിന്നാലെ പ്രമുഖ റിയാലിറ്റി ഷോയായ ബി​ഗ് ബോസിലും അഞ്ജലി സാനിധ്യമറിയിച്ചു. സിനിമയിലെ തിരക്കുകൾ മാറ്റിവച്ച് കോഴിക്കോട് മലബാര്‍ ക്രിസ്ത്യന്‍ കോളജില്‍ ബിരുദപഠനത്തിന് ചേർന്നിരിക്കുകയാണ് താരമിപ്പോൾ.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍ക്ക് കര്‍ശനനിയന്ത്രണം

സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് ഇല്ല; മറ്റു വഴി തേടാന്‍ കെഎസ്ഇബിയോട് സര്‍ക്കാര്‍

പാകിസ്ഥാന്‍ കോണ്‍ഗ്രസിനു വേണ്ടി പ്രാര്‍ഥിക്കുന്നു, യുവരാജാവിനെ പ്രധാനമന്ത്രിയാക്കാന്‍ ശ്രമിക്കുന്നു: പ്രധാനമന്ത്രി

ഇന്നും നാളെയും നാല് ജില്ലകളില്‍ ഉഷ്ണതരംഗ മുന്നറിയിപ്പ്

400 സീറ്റ് തമാശ, 300 അസാധ്യം, ഇരുന്നുറു പോലും ബിജെപിക്ക് വെല്ലുവിളി: ശശി തരൂര്‍